തൃ​ക്ക​രി​പ്പൂ​രി​ൽ രാ​ജ​ഗോ​പാ​ല​ന് ര​ണ്ടാ​മൂ​ഴം
Sunday, March 7, 2021 12:48 AM IST
കാ​സ​ർ​ഗോ​ഡ്: തൃ​ക്ക​രി​പ്പൂ​ർ സീ​റ്റി​ലേ​ക്ക് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ർ​ദേ​ശി​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​നെ ഒ​ഴി​വാ​ക്കി സി​റ്റിം​ഗ് എം​എ​ൽ​എ എം. ​രാ​ജ​ഗോ​പാ​ല​ന് ര​ണ്ടാ​മ​തും അ​വ​സ​രം ന​ൽ​കാ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ചി​ട്ടു​ള്ള രാ​ജ​ഗോ​പാ​ല​ന് ര​ണ്ടാ​മൂ​ഴം നി​ഷേ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍റെ സേ​വ​നം തു​ട​ർ​ന്നും ആ​വ​ശ്യ​മാ​ണെ​ന്നു​മാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും തൃ​ക്ക​രി​പ്പൂ​രി​ലേ​ക്ക് എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍റെ പേ​രാ​ണ് ജി​ല്ലാ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ക​മ്മി​റ്റി ഇ​ട​പെ​ട്ട് രാ​ജ​ഗോ​പാ​ല​നെ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ലാ​ണ് ബാ​ല​കൃ​ഷ്ണ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ​ല​വ​ട്ടം സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ക്ക​പ്പെ​ട്ട എം.​വി. ബാ​ല​കൃ​ഷ്ണ​നെ അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രി​ഗ​ണി​ക്കാ​നും സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ധാ​ര​ണ​യാ​യ​താ​യാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ജി​ല്ലാ ക​മ്മി​റ്റി ഒ​ന്നാം​പേ​രാ​യി നി​ർ​ദേ​ശി​ച്ച സി.​എ​ച്ച്. കു​ഞ്ഞ​ന്പു​വി​നെ ത​ന്നെ സം​സ്ഥാ​ന ക​മ്മി​റ്റി​യും അം​ഗീ​ക​രി​ച്ചു. പ്ര​ത്യേ​ക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന ഉ​ദു​മ​യി​ൽ വി​ജ​യം ഉ​റ​പ്പി​ക്ക​ണ​മെ​ങ്കി​ൽ വി​പു​ല​മാ​യ വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും സം​ഘാ​ട​ന​ശേ​ഷി​യു​മു​ള്ള കു​ഞ്ഞ​ന്പു​വി​നെ പോ​ലൊ​രു സ്ഥാ​നാ​ർ​ഥി​യു​ടെ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യും വി​ല​യി​രു​ത്തി​യ​ത്.

മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലേ​ക്ക് വി.​പി.​പി. മു​സ്ത​ഫ​യു​ടെ പേ​രാ​ണ് സം​സ്ഥാ​ന​ക​മ്മി​റ്റി പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ച്ച​ത്. ഇ​വി​ടെ മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രൊ​ക്കെ​യാ​ണെ​ന്ന് അ​റി​ഞ്ഞ​തി​നു​ശേ​ഷം അ​ട​വു​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​നാ​ണ് തീ​രു​മാ​നം.