ദേ​ശീ​യ​പാ​ത​യോ​രം മണ്ണിട്ട് ഉയർത്തിയില്ല; അപകടങ്ങൾ വർധിക്കുന്നു
Monday, March 8, 2021 1:20 AM IST
പ​യ്യ​ന്നൂ​ര്‍: ടാ​റിം​ഗ് പ്ര​വൃ​ത്തി​ക്കൊപ്പം റോ​ഡ​രി​ക് മ​ണ്ണി​ട്ടു​യ​ര്‍​ത്താ​ത്ത​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ല്‍ ഏ​ഴി​ലോ​ട് മു​ത​ല്‍ ക​രി​വെ​ള്ളൂ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് റോ​ഡ​രി​കി​ല്‍ ച​തി​ക്കു​ഴി​ക​ളു​ള്ള​ത്. എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ഴും മ​റി​ക​ട​ന്ന് പോ​കു​മ്പോ​ഴും ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ‌
അ​ര​യ​ടി മു​ത​ല്‍ ഒ​ന്ന​ര​യ​ടി​വ​രെ​യാ​ണ് കാ​ല​ങ്ങ​ളാ​യി ടാ​ര്‍ ചെ​യ്യു​ന്ന​തി​ലൂ​ടെ റോ​ഡി​ന്‍റെ നി​ര​പ്പു​യ​ര്‍​ത്തു​ന്ന​ത്. എ​ന്നാ​ല്‍ റോ​ഡ് നി​ര​പ്പി​ന് സ​മാ​ന്ത​ര​മാ​യി പാ​ര്‍​ശ്വ​ങ്ങ​ളി​ല്‍ മ​ണ്ണി​ട്ടു​യ​ര്‍​ത്തു​ന്നി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ളൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം പെ​രു​മ്പാ​വൂ​രി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പ്ലൈ​വു​ഡ് ക​യ​റ്റി​പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ട​യ​റു​ക​ൾ റോ​ഡ​രി​കി​ലെ ഗ​ര്‍​ത്ത​ത്തി​ല്‍ വീ​ണു.
റോ​ഡി​ലേ​ക്ക് ക​യ​റ്റു​വാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ വി​ഫ​ല​മാ​യ​തോ​ടെ ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ലോ​റി റോ​ഡി​ലേ​ക്ക് ക​യ​റ്റി​യ​ത്. ഭാ​ഗ്യം​കൊ​ണ്ടു മാ​ത്ര​മാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്.