കണ്ണൂരിൽ 500 കടന്ന് കോവിഡ്
Monday, April 12, 2021 1:08 AM IST
ക​ണ്ണൂ​ര്‍: ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷം ജി​ല്ല​യി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ അ​ഞ്ഞൂ​റ് പി​ന്നി​ട്ടു. ഇ​ന്ന​ലെ 575 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 516 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 43 പേ​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ എ​ട്ടു പേ​ര്‍​ക്കും എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 63,387 ആ​യി. ഇ​വ​രി​ല്‍ 217 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 57,891 ആ​യി. 344 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. ബാ​ക്കി 4216 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.
കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തോ​ടെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, മ​റ്റ് വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ടം ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. എ​ല്ലാ ക​ട​ക​ളി​ലും സാ​നി​റ്റൈ​സ​ര്‍, ശാ​രീ​രി​ക അ​ക​ലം തു​ട​ങ്ങി​യ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ശ​രി​യാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. വി​ഷു ഓ​ഫ​റു​ക​ളു​ടെ പേ​രി​ല്‍ പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വ​ലി​യ ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​തും ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​നും കോ​വി​ഡ് മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.