ആ​ല​ക്കോ​ട് ഫു​ട്പാ​ത്ത് കൈ​യേ​റി ക​ച്ച​വ​ടം
Monday, April 12, 2021 1:08 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ടൗ​ണി​ലെ ഫു​ട്പാ​ത്ത് കൈ​യേ​റി വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ പൊ​ടി​പൊ​ടി​ക്കു​ന്നു. ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ ഫു​ട്പാ​ത്തി​ലാ​ണ് ക​ച്ച​വ​ടം. ബ​സി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ഇ​റ​ങ്ങി സ​ഞ്ച​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത വി​ധ​ത്തി​ൽ ഫു​ട്പാ​ത്ത് കൈ​യേ​റി​യി​രി​ക്കു​ക​യാ​ണ്. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ അ​ടു​ത്ത് ആ​ൾ​ക്കാ​ർ ത​ടി​ച്ചു​കൂ​ടു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. വ്യാ​പാ​രി​ക​ള​ട​ക്കം ഇ​തി​നെ​തി​രേ പ​രാ​തി പ​റ​ഞ്ഞി​ട്ടും പോ​ലീ​സ് നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണ്.