ര​ണ്ടു ദി​വ​സംകൊ​ണ്ട് 60 ക്വി​ന്‍റ​ൽ വെ​ള്ള​രി​യും വി​റ്റു​തീ​ർ​ന്നു
Monday, April 12, 2021 1:08 AM IST
പെ​രി​യ: നൂ​റു​മേ​നി വി​ള​വി​ന് വി​പ​ണി ക​ണ്ടെ​ത്താ​നാ​വാ​തെ വി​ഷ​മി​ച്ച ക​ർ​ഷ​ക​ന് സു​മ​ന​സു​ക​ൾ കൈ​ത്താ​ങ്ങേ​കി​യ​പ്പോ​ൾ വെ​റും ര​ണ്ടു​ദി​വ​സം കൊ​ണ്ട് വി​റ്റു​തീ​ർ​ന്ന​ത് 60 ക്വി​ന്‍റ​ൽ വെ​ള്ള​രി​ക്ക. പെ​രി​യ മു​ത്ത​ന​ടു​ക്ക​ത്തെ മ​ണി​ക​ണ്ഠ​ൻ കൃ​ഷി​യി​റ​ക്കി വി​ള​വെ​ടു​ത്ത​പ്പോ​ൾ ക​ച്ച​വ​ട​ക്കാ​ർ വെ​ള്ള​രി​ക്ക എ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കാ​ത്ത​തി​നാ​ൽ വീ​ടി​നു സ​മീ​പം ഒാ​ല​ഷെ​ഡ് ത​യാ​റാ​ക്കി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ളും ബി​ടെ​ക് ബി​രു​ദ​ധാ​രി​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​ന​ഘ വി​വ​രം ച​ട്ട​ഞ്ചാ​ൽ സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ചു. ഇ​തോ​ടെ സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യ ര​തീ​ഷ് പി​ലി​ക്കോ​ട് വെ​ള്ള​രി​ക്ക വി​റ്റ​ഴി​ക്കാ​നു​ള്ള ദൗ​ത്യം ഏ​റ്റെ​ടു​ത്തു. വി​ഷ​യം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തു. ദീ​പി​ക​യും ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
പ​യ്യ​ന്നൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള​വ​ർ വീ​ട്ടി​ലെ​ത്തി പ​ത്തും ഇ​രു​പ​തും അ​മ്പ​തും കി​ലോ കൊ​ണ്ടു​പോ​യി. സു​ഹൃ​ത്താ​യ സ​ജി വാ​ത​പ്പ​ള്ളി​ൽ പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ധ​ന​ചെ​ല​വ് പോ​ലും നോ​ക്കാ​തെ സ​ജി​യു​ടെ ഇ​ന്നോ​വ​യി​ലാ​ണ് വീ​ടു​ക​ളി​ൽ വെ​ള്ള​രി​ക്ക എ​ത്തി​ച്ചു​കൊ​ടു​ത്ത​ത്. പെ​രി​യ സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി നേ​തൃ​ത്വം ന​ൽ​കി.