യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി പ​രാ​തി
Tuesday, April 13, 2021 1:32 AM IST
ബ​ദി​യ​ടു​ക്ക: സ്വ​ര്‍​ണ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് കാ​റി​ലെ​ത്തി​യ സം​ഘം യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. പെ​ര്‍​ള ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പ​ത്തെ അ​ബ്ബാ​സി​നെ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വെ​ള്ള ഇ​യോ​ണ്‍ കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് മാ​താ​വ് സു​ഹ്‌​റ ബ​ദി​യ​ടു​ക്ക പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
അ​ബ്ബാ​സും സ​ഹോ​ദ​ര​നും എ​റ​ണാ​കു​ള​ത്ത് ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു​ചെ​യ്യാ​നാ​ണ് ഇ​വ​ര്‍ നാ​ട്ടി​ലെ​ത്തി​യ​ത്. സ​ഹോ​ദ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ്വ​ര്‍​ണ ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ള്ള​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​ര​നെ ഫോ​ണി​ല്‍ വി​ളി​ച്ച് സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ മൂ​ന്നാം​ത​വ​ണ​യാ​ണ് സ്വ​ര്‍​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ സം​ഭ​വം അ​ര​ങ്ങേ​റു​ന്ന​ത്.