ചെ​റു​പു​ഴ- രാ​ജ​ഗി​രി റോ​ഡി​ലെ ക​ലു​ങ്ക് നി​ർ​മാ​ണം ഇ​ഴ​യു​ന്ന​താ​യി ആ​ക്ഷേ​പം
Saturday, April 17, 2021 1:10 AM IST
പു​ളി​ങ്ങോം: ചെ​റു​പു​ഴ- രാ​ജ​ഗി​രി റോ​ഡി​ലെ വാ​ഴ​ക്കു​ണ്ട​ത്ത് നി​ർ​മി​ക്കു​ന്ന ക​ലു​ങ്കി​ന്‍റെ പ​ണി ഇ​ഴ​യു​ന്ന​താ​യി ആ​ക്ഷേ​പം. ത​യ്യേ​നി, പു​ളി​ങ്ങോം, കോ​ഴി​ച്ചാ​ൽ, രാ​ജ​ഗി​രി, ജോ​സ്ഗി​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​വും ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലെ ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് മൂ​ന്ന് മാ​സ​മാ​യി. നി​ല​വി​ൽ ക​ലു​ങ്കി​ന്‍റെ പ​കു​തി ഭാ​ഗം മാ​ത്ര​മാ​ണു കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത്. ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തെ മ​ണ്ണെ​ടു​ത്തു നീ​ക്കി​യി​ട്ടു ദി​വ​സ​ങ്ങ​ൾ ഏ​റെ​യാ​യി. എ​ന്നാ​ൽ തു​ട​ർ പ്ര​വൃ​ത്തി​ക​ൾ ഒ​ന്നും ന​ട​ന്നി​ല്ല. മ​ണ്ണെ​ടു​ത്ത സ്ഥ​ല​ത്തി​ന്‍റെ കു​റ​ച്ചു ഭാ​ഗം ഇ​ടി​യു​ക​യും ചെ​യ്തു.
ചെ​റു​പു​ഴ- ജോ​സ്ഗി​രി റൂ​ട്ടി​ൽ ഏ​റ്റ​വും അ​ധി​കം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സ്ഥ​ല​മാ​ണു വാ​ഴ​ക്കു​ണ്ടം. വ​ള​വു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ തൊ​ട്ട​ടു​ത്തു എ​ത്തി​യാ​ൽ മാ​ത്ര​മെ പ​ര​സ്പ​രം കാ​ണാ​ൻ സാ​ധി​ക്കൂ. ഇ​താ​ണു ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. വാ​ഹ​ന തി​ര​ക്കേ​റി​യ റോ​ഡി​ലെ ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.