കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​രാ​വ​ണം
Tuesday, April 20, 2021 12:36 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ർ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​രാ​വു​ക​യും കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും വേ​ണ​മെ​ന്ന് ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.
ഇ​തി​ന്‍റെ മോ​ണി​റ്റ​റിം​ഗ് ചു​മ​ത​ല സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. വ​രു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​ൻ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.

എം.​പി. ജോ​സ​ഫ് കോ​വി​ഡ് മു​ക്ത​നാ​യി

തൃ​ക്ക​രി​പ്പൂ​ർ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​പി. ജോ​സ​ഫ് കോ​വി​ഡ് മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ടു. ഈ ​മാ​സം 10 ന് ​കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ജോ​സ​ഫി​ന് ന്യൂ​മോ​ണി​യ ബാ​ധ​യു​ണ്ടാ​വു​ക​യും മൂ​ന്നു​ദി​വ​സം കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ സു​ഖം പ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ട്ടു. ര​ണ്ടു​ദി​വ​സം തൃ​ക്ക​രി​പ്പൂ​രി​ലെ താ​മ​സ സ്ഥ​ല​ത്ത് ഉ​ണ്ടാ​വും. എ​ന്നാ​ൽ ഒ​രാ​ഴ്ച പൂ​ർ​ണ വി​ശ്ര​മ​വും സ​ന്ദ​ർ​ശ​ക​രെ ഒ​ഴി​വാ​ക്കാ​നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്ത് പോ​യി ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തും.