യാ​ത്ര​യ്ക്ക് വി​ല​ക്കി​ല്ലെ​ന്ന് ജില്ലാ ക​ള​ക്ട​ർ
Tuesday, April 20, 2021 12:36 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഏ​ർ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​രി​ശോ​ധ​ന ടൗ​ണു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കോ വ്യ​ക്തി​ക​ൾ​ക്കോ ബാ​ധ​ക​മ​ല്ലെ​ന്ന് ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. ഒ​രു​ത​ര​ത്തി​ലു​ള്ള സ​ഞ്ചാ​ര​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത​ല്ല. എ​ന്നാ​ൽ ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ദീ​ർ​ഘ​സ​മ​യം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​വ​ർ, ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​ർ, പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ബാ​ധ​ക​മാ​ണ്. ഇ​ത്ത​രം പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കാ​ത്ത രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ പോ​ലീ​സി​ന് പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി.
ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ൽ അ​ടു​ത്തി​ട​പ​ഴ​കു​ന്ന വ്യാ​പാ​രി​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ഓ​ട്ടോ-​ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ൾ, സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ 14 ദി​വ​സം ഇ​ട​വി​ട്ട് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​താ​ണ്. 45 വ​യ​സ് ക​ഴി​ഞ്ഞ ര​ണ്ടു​ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​ർ ത​ത്കാ​ലം ടെ​സ്റ്റ് ചെ​യ്യേ​ണ്ട​തി​ല്ല. മാ​സ്‌​ക് ഉ​പ​യോ​ഗി​ച്ചും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചും അ​വ​ർ​ക്ക് നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​വു​ന്ന​താ​ണ്.
കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ അ​തി​തീ​വ്ര​മാ​കു​ക​യാ​ണ്. ഏ​പ്രി​ൽ 13 മു​ത​ൽ 18 വ​രെ ജി​ല്ല​യി​ൽ ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളി​ൽ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത ക​ണ​ക്കാ​ക്കു​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ത​ലാ​ണ് (14.9 ശ​ത​മാ​നം). ഈ ​രീ​തി​യി​ൽ രോ​ഗ​വ്യാ​പ​നം തു​ട​ർ​ന്നാ​ൽ രോ​ഗി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ മ​തി​യാ​കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. അ​തി​നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. 45 വ​യ​സി​ന് താ​ഴെ വാ​ക്‌​സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​കാ​ത്ത​വ​രെ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നും സം​ര​ക്ഷി​ക്കേ​ണ്ട വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്തം പൊ​തു​സ​മൂ​ഹ​ത്തി​നു​ണ്ട്. പ്ര​ത്യേ​കി​ച്ചും യു​വാ​ക്ക​ളി​ലെ കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ മാ​റി നി​ൽ​ക്ക​ണം.
രൂ​ക്ഷ​മാ​യ ഈ ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് എ​സ്എം​എ​സ് (മാ​സ്‌​ക്, സാ​നി​റ്റൈ​സ​ർ, സാ​മൂ​ഹ്യ അ​ക​ലം) ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​ക​യെ​ന്ന​ത്. വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന കോ​വി​ഡ് വാ​ക്‌​സി​ൻ മു​ഴു​വ​ൻ ആ​ളു​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്നു. വാ​ക്‌​സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും കോ​വി​ഡി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. നി​ല​വി​ൽ വാ​ക്‌​സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​കാ​ത്ത കു​ട്ടി​ക​ള​ട​ക്കം 45 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് കൂ​ട്ട പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്.
കൂ​ടു​ത​ൽ ജ​ന​സാ​ന്ദ്ര​ത​യു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്ക് വ​രു​ന്ന​വ​ർ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക​ണം. കൂ​ടി​ച്ചേ​ര​ലി​ന് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ​തോ​തി​ൽ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഈ ​തീ​രു​മാ​നം. ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​യി ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​രേ​ണ്ട​തി​ല്ല. ജി​ല്ല​യി​ൽ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യും കൂ​ടാ​തെ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്‌​സി​നേ​ഷ​നും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്താം.