നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ശ്ച​ല​മാ​യി ജി​ല്ല
Wednesday, May 5, 2021 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഒ​രാ​ഴ്ച​ത്തേ​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ശ്ച​ല​മാ​യി ജി​ല്ല. പ​ല​ച​ര​ക്ക്-​പ​ഴം-​പ​ച്ച​ക്ക​റി ക​ട​ക​ളും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും ബേ​ക്ക​റി​ക​ളും മാ​ത്ര​മാ​ണ് തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച​ത്. ഹോ​ട്ട​ലു​ക​ൾ​ക്ക് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ടൗ​ണി​ൽ ജ​ന​ങ്ങ​ളെ​ത്താ​ത്ത​തി​നാ​ൽ മി​ക്ക​വ​യും അ​ട​ഞ്ഞു​കി​ട​ന്നു. ഏ​താ​നും കെ​എ​സ്ആ​ർ​ടി​സി-​സ്വ​കാ​ര്യ​ബ​സു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. മി​ക്ക​തി​ലും പ​കു​തി സീ​റ്റി​നു​ള്ള യാ​ത്ര​ക്കാ​ർ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. ടാ​ക്സി വാ​ഹ​ന​ങ്ങ​ളും വി​ര​ള​മാ​യി മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

ആ​ളൊ​ഴി​ഞ്ഞ് മ​ല​യോ​രം

വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ ആ​ളൊ​ഴി​ഞ്ഞ് മ​ല​യോ​രം. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും റേ​ഷ​ൻ ക​ട​ക​ളും മാ​ത്ര​മേ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചു​ള്ളൂ. വെ​ള്ള​രി​ക്കു​ണ്ടി​ലെ എ​ല്ലാ ഹോ​ട്ട​ലു​ക​ളും അ​ട​ഞ്ഞു കി​ട​ന്നു. പാ​ഴ്സ​ൽ സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന് ഹോ​ട്ട​ലു​ക​ൾ​ക്ക് നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ഹോ​ട്ട​ലു​ക​ൾ തു​റ​ന്നി​ല്ല. ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ​യും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ൽ പോ​ലീ​സി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നു. അ​നാ​വ​ശ്യ​മാ​യി ടൗ​ണി​ൽ എ​ത്തി​യ​വ​രെ പോ​ലീ​സ് താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. ടൗ​ൺ വ​ഴി ഓ​ടി​യ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചാ​ണ് വി​ട്ട​ത്. വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​ർ ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക് ധ​രി​ച്ചി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.​അ​നാ​വ​ശ്യ​മാ​യി ടൗ​ണി​ലെ​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ങ്ങ​ളെ പോ​ലീ​സ് ത​ട​ഞ്ഞു.

ഇ​വ​രെ​യും താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച നി​യ​ന്ത്ര​ണം തീ​രും​വ​രെ അ​നാ​വ​ശ്യ​മാ​യി ടൗ​ണി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ഇ​ന്ന് മു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും. വെ​ള്ള​രി​ക്കു​ണ്ട് സി​ഐ ജോ​സ് കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ടൗ​ണി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ന്ന​ക്കാ​ട്, മാ​ലോം, പ​ര​പ്പ, എ​ട​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചു​ള്ളൂ. ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ചി​റ്റാ​രി​ക്കാ​ൽ, കു​ന്നും​കൈ, ഭീ​മ​ന​ടി, ന​ർ​ക്കി​ല​ക്കാ​ട്, പാ​ലാ​വ​യ​ൽ, ക​ടു​മേ​നി എ​ന്നി​വി​ട​ങ്ങ​ളി​ലും ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ സ്ഥി​തി​യാ​യി​രു​ന്നു.