പ​മ്പ് ഹൗ​സ് ത​ക​ര്‍​ന്നു​വീ​ണു
Monday, May 17, 2021 12:23 AM IST
കാ​ഞ്ഞി​ര​ടു​ക്കം: ക​ന​ത്ത മ​ഴ​യി​ല്‍ പ​മ്പ് ഹൗ​സ് പു​ഴ​യി​ലേ​ക്ക് ത​ക​ര്‍​ന്നു​വീ​ണു. പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ ജ​ല​നി​ധി പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ താ​ന്നി​യ​ടി വാ​വ​ടു​ക്കം പു​ഴ​ക്ക​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​മ്പ് ഹൗ​സാ​ണ് ത​ക​ര്‍​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യാ​ണ് ഇ​വി​ടെ​യു​ള്ള പ​മ്പ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​ത്. മോ​ട്ടോ​ര്‍ ഓ​ണ്‍ ചെ​യ്തി​ട്ടും വെ​ള്ളം വ​രാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് സ്ഥ​ല​ത്തു പോ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് പ​മ്പ് ഹൗ​സ് ത​ക​ര്‍​ന്നു​വീ​ണ​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് പ​മ്പ് ഓ​പ്പ​റേ​റ്റ​ര്‍​മാ​രാ​യ ബി​നു പോ​ള്‍, കെ.​സി. അ​പ്പ​ച്ച​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.
സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി തൂ​ണും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ 1600 ഓ​ളം വാ​ട്ട​ര്‍ ക​ണ​ക്ഷ​നു​ക​ളു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് പോ​ലും 500 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ കു​ടി​വെ​ള്ള​ത്തി​നാ​യി ഈ ​പ​ദ്ധ​തി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ ന​ല്‍​കു​ന്ന വ​രി​സം​ഖ്യ​കൊ​ണ്ടാ​ണ് ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും ന​ല്‍​ക്കു​ന്ന​ത്. ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ് വ​രു​ന്ന പ​മ്പ് ഹൗ​സി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നു​ള്ള പ​ണം എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ര​വി​ന്ദ​ന്‍, വാ​ര്‍​ഡം​ഗം ആ​ര്‍. ര​തീ​ഷ് എ​ന്നി​വ​ര്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി.​കെ. അ​ര​വി​ന്ദ​ന്‍ പ​റ​ഞ്ഞു.
അ​തേ​സ​മ​യം 30 വ​ര്‍​ഷം മു​മ്പ് ജ​ല അ​ഥോ​റി​റ്റി നി​ര്‍​മി​ച്ച ഈ ​പ​മ്പ് ഹൗ​സ് പ​ഞ്ചാ​യ​ത്തി​ലെ ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ജ​ല​നി​ധി പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്ത​പ്പോ​ള്‍ കോ​ടി​ക​ള്‍ മു​ട​ക്കി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും കേ​വ​ലം മി​നു​ക്കു​പ​ണി മാ​ത്രം ന​ട​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. മ​തി​യാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ പ​മ്പ് ഹൗ​സ് ഈ ​രീ​തി​യി​ല്‍ ത​ക​ര്‍​ന്നു​വീ​ഴി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.