സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റ് കോ​വി​ഡ് ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Monday, May 31, 2021 12:48 AM IST
കാ​സ​ർ​ഗോ​ഡ്: സെ​ൻ​ട്ര​ൽ ചി​ന്മ​യ മി​ഷ​ൻ ട്ര​സ്റ്റി​ന്‍റെ കോ​വി​ഡ് ചി​കി​ത്സാ സ​ഹാ​യ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി, ടാ​റ്റാ ട്ര​സ്റ്റ് ഗ​വ. ആ​ശു​പ​ത്രി എ​ന്നി​വ​യ്ക്ക് 60 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന വി​വി​ധ ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. വി​ദ്യാ​ന​ഗ​ർ ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലു​ള്ള ചി​ന്മ​യ ജ​ന്മ ശ​താ​ബ്ദി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​ന്മ​യ മി​ഷ​ൻ കേ​ര​ള റീ​ജ​ൺ ഹെ​ഡ് സ്വാ​മി വി​വി​ക്താ​ന​ന്ദ സ​ര​സ്വ​തി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
എം​എ​ൽ​എ​മാ​രാ​യ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, സി.​എ​ച്ച്. കു​ഞ്ഞ​ന്പു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​എം. മു​നീ​ർ, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ ബ​ദ​രി​യ, ഗ​വ. ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​രാ​ജാ​റാം, ടാ​റ്റാ ഹോ​സ്പി​റ്റ​ൽ ആ​ർ​എം​ഒ ഡോ. ​ശ​ര​ണ്യ, കെ. ​ശ്രീ​കാ​ന്ത്, ഡോ. ​ജ​നാ​ർ​ദ​ന നാ​യ​ക്ക്, സം​ഗീ​ത പ്ര​ഭാ​ക​ര​ൻ, ബി. ​പു​ഷ്പ​രാ​ജ്, ശ്രീ​മ​തി. സ​വി​ത ഭ​ട്ട്, ബ്ര​ഹ്മ​ചാ​രി അ​ഖി​ലേ​ഷ് ചൈ​ത​ന്യ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കെ. ​ബാ​ല​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും എ.​കെ.​നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.