വാ​യ്പാ തി​രി​ച്ച​ട​വി​ന് ആ​ശ്വാ​സ പ​ദ്ധ​തി​ക​ൾ വേ​ണം: കെ​സി​ഇ​എ​ഫ്
Monday, May 31, 2021 12:48 AM IST
കാ​സ​ർ​ഗോ​ഡ്: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ വാ​യ്പ കു​ടി​ശി​ക അ​നു​ദി​നം വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ച​ട​വി​ന് ആ​ശ്വാ​സ പ​ദ്ധ​തി​ക​ൾ വേ​ണ​മെ​ന്ന് കേ​ര​ള കോ-​ഒാ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു​ള്ള ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം ഏ​റെ അം​ഗ​ങ്ങ​ൾ​ക്കും വാ​യ്പാ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യം അ​തി​ജീ​വി​ക്കു​ന്ന​തി​ന് ആ​ർ​ബി​ഐ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വ​ണി​ജ്യ ബാ​ങ്കു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ വാ​യ്പാ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി പു​നഃ​ക്ര​മീ​ക​ര​ണം പ്രാ​ഥ​മി​ക വാ​യ്പാ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ കൂ​ടി ന​ട​പ്പാ​ക്ക​ണം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കും സ​ഹ​ക​ര​ണ മ​ന്ത്രി​ക്കും നി​വേ​ദ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്.​കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ക്ഷേ​മ പെ​ൻ​ഷ​ൻ വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ൽ​കു​ന്ന സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത ന​ട​പ​ടി​യി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. വി​ന​യ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ. ​ശ​ശി,പി. ​ശോ​ഭ, പി.​കെ. പ്ര​കാ​ശ് കു​മാ​ർ, ജോ​സ് പ്ര​കാ​ശ്, എം. ​ഭ​വാ​നി, ഇ. ​വേ​ണു​ഗോ​പാ​ല​ൻ, എ.​കെ. ശ​ശാ​ങ്ക​ൻ, പി. ​വി​നോ​ദ്കു​മാ​ർ, സി.​ഇ. ജ​യ​ൻ, കെ. ​നാ​രാ​യ​ണ​ൻ നാ​യ​ർ, എം. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.