വാ​ഹ​നം കി​ട്ടാ​തെ വ​ല​ഞ്ഞ​വ​രെ സ​ഹാ​യി​ച്ച​തി​ന് കാ​റു​ട​മ​യ്ക്ക് പോ​ലീ​സി​ന്‍റെ ശ​കാ​ര​വും പി​ഴ​യും
Wednesday, June 16, 2021 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ഡൗ​ണി​ല്‍ വാ​ഹ​നം കി​ട്ടാ​തെ വ​ല​ഞ്ഞ നാ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് ലി​ഫ്റ്റ് ന​ല്‍​കി​യ​തി​ന് കാ​റു​ട​മ​യ്ക്ക് പോ​ലീ​സി​ന്‍റെ ശ​കാ​ര​വും പി​ഴ​യും. കാ​സ​ര്‍​ഗോ​ഡ് ചൗ​ക്കി സ്വ​ദേ​ശി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഒ​ര​പ​ക​ട​ത്തി​ല്‍ പ​രി​ക്ക് പ​റ്റി​യ മ​ക​ളു​ടെ ബാ​ന്‍​ഡേ​ജ് മാ​റ്റു​ന്ന​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട്ടെ ഡോ​ക്ട​റു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രെ ഒ​പ്പം ക​യ​റ്റി​യ​ത്.
എ​ന്നാ​ല്‍ ക​റ​ന്ത​ക്കാ​ട് നി​ന്ന് കാ​സ​ര്‍​ഗോ​ഡ് ടൗ​ണി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ ചി​കി​ത്സാ​രേ​ഖ​ക​ളും ഒ​പ്പം ക​യ​റി​യ​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളും കാ​ണി​ച്ചെ​ങ്കി​ലും പോ​ലീ​സ് ശ​കാ​രം തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.
പി​ന്നീ​ട് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കാ​ര്‍ വി​ട്ട​യ​ച്ച​ത്. തി​രി​ച്ചെ​ത്തി​യ ശേ​ഷം സ്റ്റേ​ഷ​നി​ല്‍ ചെ​ന്ന​പ്പോ​ള്‍ 500 രൂ​പ പി​ഴ​യീ​ടാ​ക്കു​ക​യാ​യി​രു​ന്നു.