പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നു​ള്ള നീ​ക്കം പു​ന​രാ​ലോ​ചി​ക്ക​ണം: എ​എ​ച്ച്എ​സ്ടി​എ
Thursday, June 17, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 22 മു​ത​ല്‍ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (എ​എ​ച്ച്എ​സ്ടി​എ) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ലൂ​ടെ​യും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​കും എ​ന്ന ചി​ന്ത കു​ട്ടി​ക​ള്‍​ക്കി​ട​യി​ലും ര​ക്ഷി​താ​ക്ക​ള്‍​ക്കി​ട​യി​ലും ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ലെ​ത്തി പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ലാ​ബി​ല്‍ ചെ​യ്ത് നോ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടി​ല്ല. തി​യ​റി പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. പ്ര​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ പ്ര​ഹ​സ​ന​മാ​യി ന​ട​ത്തു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഗു​ണ​ക​ര​മാ​കി​ല്ല.
ഒ​രേ ദി​വ​സം ഒ​ന്നി​ൽ കൂ​ടു​ത​ൽ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നു​ള്ള നി​ര്‍​ദേ​ശ​വും അ​പ​ക​ട​ക​ര​മാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍​ക്ക് ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റി​ലൂ​ടെ മാ​ര്‍​ക്ക് ന​ല്‍​കു​ന്ന കാ​ര്യം ഗൗ​ര​വ​മാ​യി ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ൽ മാ​ത്യൂ​സ്, സെ​ക്ര​ട്ട​റി എ.​ബി. അ​ൻ​വ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നോ​ട​കം പ​ല അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും കോ​വി​ഡ് ബാ​ധി​ത​രാ​ണ്.