സ​ന്മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടി ധ്യാ​ൻ​ദേ​വ്
Tuesday, June 22, 2021 1:00 AM IST
പ​ന​ത്ത​ടി: സ​ന്മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടി ധ്യാ​ൻ​ദേ​വ്. ചാ​മു​ണ്ഡി​ക്കു​ന്ന് കോ​യ​ത്ത​ടു​ക്ക​ത്തെ അ​നീ​ഷ്കു​മാ​ർ-​പ്രീ​ത ദ​മ്പ​തി​ക​ളു​ടെ ഒ​ന്ന​ര വ​യ​സു​ള്ള മ​ക​നാ​യ ധ്യാ​ൻ​ദേ​വ് ത​ല​ച്ചോ​റി​ൽ മാ​ര​ക​മാ​യ അ​സു​ഖം ബാ​ധി​ച്ച് മാ​സ​ങ്ങ​ളാ​യി കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സാ ചെ​ല​വ് ഈ ​കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഇ​പ്പോ​ൾ ത​ന്നെ ചി​കി​ത്സ​യ്ക്കാ​യി ആ​റു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞു. തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ ഇ​നി​യും വേ​ണം. കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​യി നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ചെ​യ​ർ​പേ​ഴ്സ​ണും പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. വേ​ണു​ഗോ​പാ​ൽ ക​ൺ​വീ​ന​റാ​യും ബി.​മോ​ഹ​ൻ കു​മാ​ർ ട്ര​ഷ​റ​റാ​യും ഉ​ള്ള ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് പ​ന​ത്ത​ടി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ട് ന​മ്പ​ർ: 4041610 1041925, ഐ​എ​ഫ്എ​സ് സി ​കോ​ഡ്; KLGB0040416. ഗൂ​ഗി​ൾ പേ: 9747843480.