ദു​ര​ന്ത നി​വാ​ര​ണം: പ​രി​ശീ​ല​നം ന​ൽ​കും
Tuesday, June 22, 2021 1:00 AM IST
കാ​സ​ർ​ഗോ​ഡ്: പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും രൂ​പീ​ക​രി​ച്ച എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും കി​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. 25നു ​രാ​വി​ലെ 9.30 മു​ത​ൽ ഓ​ൺ​ലൈ​നി​ലാ​ണ് പ​രി​ശീ​ല​നം. മു​ന്ന​റി​യി​പ്പ്, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഒ​ഴി​പ്പി​ക്ക​ൽ, ഷെ​ൽ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ്, പ്ര​ഥ​മ ശു​ശ്രൂ​ഷ ടീ​മു​ക​ളി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും പ​ത്ത് പേ​ർ​ക്ക് വീ​ത​മാ​ണ് പ​രി​ശീ​ല​നം. പ്ര​ഥ​മ​ശു​ശ്രൂ​ഷ, മു​ന്ന​റി​യി​പ്പ് ടീ​മു​ക​ൾ​ക്ക് രാ​വി​ലെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഒ​ഴി​പ്പി​ക്ക​ൽ, ഷെ​ൽ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മു​ക​ൾ​ക്ക് ഉ​ച്ച ക​ഴി​ഞ്ഞു​മാ​ണ് പ​രി​ശീ​ല​നം. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യി​ലെ​യും കി​ല​യി​ലെ​യും ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ൾ ക്ലാ​സെ​ടു​ക്കും. ഫോ​ൺ: 9447781182, 9746749604.

കോ​വി​ഡ്: ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു

കാ​സ​ർ​ഗോ​ഡ്: കേ​ര​ള ഷോ​പ്‌​സ് ആ​ൻ​ഡ് കോ​മേ​ഴ്‌​സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ്സ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് കോ​വി​ഡ് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം തു​ക അ​നു​വ​ദി​ച്ച അം​ഗ​ങ്ങ​ൾ​ക്ക് ആ​യി​രം രൂ​പ വീ​തം അ​നു​വ​ദി​ക്കും.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 04994 255110, 9747931567.https://boardswelfareassistance.lc.kerala.gov.in/index.php/registration/homepage

ധ​ന​സ​ഹാ​യം:
അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ർ​ഗോ​ഡ്: സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ്രൊ​ബേ​ഷ​ൻ ആ​ൻ​ഡ് ആ​ഫ്റ്റ​ർ കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കി​ര​യാ​യി മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​രു​ടെ​യും ഗു​രു​ത​ര​മാ​യി പ​രി​ക്ക് പ​റ്റി​യ​വ​രു​ടെ​യും പു​ന​ര​ധി​വാ​സ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഒ​റ്റ​ത്ത​വ​ണ സ്വ​യം തൊ​ഴി​ൽ ധ​ന​സ​ഹാ​യ​ത്തി​നും കു​റ്റ​കൃ​ത്യ​ത്തി​നി​ര​യാ​യി ഗു​രു​ത​ര​മാ​യി പ​രി​ക്കു പ​റ്റി കി​ട​പ്പി​ലാ​യ​വ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ധ​ന​സ​ഹാ​യ​ത്തി​നു​മാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. അ​പേ​ക്ഷ​ക​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം. കു​റ്റ​കൃ​ത്യം ന​ട​ന്ന് അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​പേ​ക്ഷി​ച്ചി​രി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റം കാ​സ​ർ​ഗോ​ഡ് സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്നും www.sjd.kerala.gov.in എ​ന്ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ൽ ജൂ​ലൈ 15ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം. ഫോ​ൺ: 04994255 366, 8589019509.