നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​ര്‍
Wednesday, July 21, 2021 1:21 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​ലം​പാ​ടി ബാ​ഫ​ഖി ന​ഗ​റി​ല്‍ സ്ഥ​ല​വും വീ​ടും കാ​ണി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ കൈ​പ്പ​റ്റി ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ ജ​ന​കീ​യ ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഏ​ഴ് സെ​ന്‍റ് സ്ഥ​ല​വും വീ​ടും 28 ല​ക്ഷം രൂ​പ വി​ല നി​ശ്ച​യി​ച്ച് കൂ​ഡ്ലു ആ​ര്‍.​ഡി. ന​ഗ​റി​ലെ പി.​സി. നൗ​ഷാ​ദ് എ​ന്ന​യാ​ളി​ല്‍​നി​ന്ന് വി​ല​യ്ക്ക് വാ​ങ്ങു​ക​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര്‍​ട്ണ​ര്‍ ചൂ​രി​യി​ലെ സ​ത്താ​ര്‍ മു​ഖേ​ന ര​ണ്ടു​ത​വ​ണ​ക​ളാ​യി 20 ല​ക്ഷം രൂ​പ ന​ല്‍​കു​ക​യും ചെ​യ്ത​താ​യി പ​ടി​ഞ്ഞാ​റെ​മൂ​ല ബാ​ഫ​ഖി ന​ഗ​റി​ലെ ബീ​ഫാ​ത്തി​മ പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള എ​ട്ട് ല​ക്ഷം രൂ​പ​യ്ക്ക് എ​ട്ട് മാ​സ​ത്തെ കാ​ലാ​വ​ധി ന​ല്‍​കു​ക​യും 2020 ഒ​ക്ടോ​ബ​റി​ല്‍ വീ​ട് താ​മ​സ​ത്തി​ന് വി​ട്ടു​ത​രി​ക​യും ചെ​യ്തു. സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ത​രു​മെ​ന്ന് നൗ​ഷാ​ദ്, സ​ത്താ​ര്‍ എ​ന്നി​വ​ര്‍ വാ​ക്കാ​ല്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു.
മു​ന്‍​കൂ​റാ​യി ന​ല്‍​കി​യ തു​ക​യ്ക്ക് എ​ഗ്രി​മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ കാ​ര​ണം സ്റ്റാ​മ്പ് പേ​പ്പ​ര്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും താ​മ​സി​ക്കാ​ന്‍ വി​ട്ടു​ത​ന്ന അ​വ​സ്ഥ​യി​ല്‍ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. വീ​ടി​ന്‍റെ അ​ടു​ക്ക​ള ക്യാ​ബി​നും ഇ​ന്‍റ​ര്‍​ലോ​ക്ക് ചെ​യ്യാ​നു​മാ​യി ഒ​രു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. ന​ല്‍​കാ​നു​ള്ള ബാ​ക്കി തു​ക​യി​ല്‍​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ ക​ഴി​ച്ച് ത​ന്നാ​ല്‍ മ​തി​യെ​ന്നും നൗ​ഷാ​ദും സ​ത്താ​റും പ​റ​ഞ്ഞി​രു​ന്നു.
ആ​ധാ​രം എ​ഴു​താ​നു​ള്ള സ​മ​യം അ​ടു​ത്ത​തോ​ടെ ത​ന്നെ​യും ഗ​ര്‍​ഭി​ണി​യാ​യ മ​ക​ളെ​യും അ​വ​രു​ടെ നാ​ല് വ​യ​സാ​യ കു​ട്ടി​യെ​യും നൗ​ഷാ​ദും സം​ഘ​വും വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വൈ​ദ്യു​തി​ബ​സം വിഛേ​ദി​ക്കു​ക​യും ചെ​യ്തു. ഗ​ര്‍​ഭി​ണി​യാ​യ മ​ക​ള്‍ വൈ​ദ്യു​തി ഇ​ല്ലാ​തെ വീ​ട്ടി​ല്‍ ക​ഴി​യു​ക​യും ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ല്‍ മ​ക​ളു​ടെ ഗ​ര്‍​ഭ​സ്ഥ ശി​ശു മ​രി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴും ഭീ​ഷ​ണി​മൂ​ലം ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന് ബീ​ഫാ​ത്തി​മ പ​റ​ഞ്ഞു.
സ​മാ​ന​മാ​യ ത​ട്ടി​പ്പി​നി​ര​യാ​യ മേ​ല്‍​പ​റ​മ്പ് സ്വ​ദേ​ശി ന​സീ​റും അ​നു​ഭ​വ​ങ്ങ​ള്‍ വി​വ​രി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സു​ബൈ​ര്‍ പ​ടു​പ്പ്, അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ച​ട്ട​ഞ്ചാ​ല്‍, മൊ​യ്തു ഉ​ളി​യ​ത്ത​ടു​ക്ക എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.