ബൈ​ക്കി​ല്‍ ലോ​റി​യി​ടി​ച്ച് മ​ത്‌​സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, July 21, 2021 9:42 PM IST
ബേ​ക്ക​ല്‍: പാ​ല​ത്തി​നു മു​ക​ളി​ലു​ള്ള കു​ഴി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ ബൈ​ക്ക് വെ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ ലോ​റി​യി​ടി​ച്ച് മ​ത്‌​സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. തൃ​ക്ക​ണ്ണാ​ട് ഹോ​ട്ട​ല്‍ വ​ള​പ്പി​ല്‍ പ​രേ​ത​രാ​യ അ​മ്പാ​ടി-​ല​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബാ​ബു​രാ​ജ് (45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ​ഹോ​ദ​ര​ങ്ങ​ള്‍: കു​മാ​ര​ന്‍, ന​ന്ദ​ന്‍, ല​ളി​ത, പ​രേ​ത​യാ​യ വ​ത്‌​സ​ല.