മോ​ഷ​ണ​ശ്ര​മം പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ പൊ​ളി​ഞ്ഞു
Friday, July 23, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ പോ​ക്സോ കോ​ട​തി ജ​ഡ്ജി​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്താ​നു​ള്ള ശ്ര​മം ഹൊ​സ്ദു​ര്‍​ഗ് എ​സ്ഐ വി. ​മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പൊ​ളി​ച്ചു. പോ​ക്സോ കോ​ട​തി ജ​ഡ്ജി സു​രേ​ഷി​ന്‍റെ ടി​ബി റോ​ഡ് ജം​ഗ്ഷ​നി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍​നി​ന്നും ശ്രീ​കൃ​ഷ്ണ​മ​ന്ദി​രം റോ​ഡി​ലേ​ക്ക് പോ​കു​ന്ന റോ​ഡ​രി​കി​ലു​ള്ള വാ​ട​ക​വീ​ട്ടി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ക​വ​ര്‍​ച്ചാ പ​ര​മ്പ​ര​യ്ക്ക് പി​ന്നാ​ലെ ബ​ക്രീ​ദ് തി​ര​ക്കി​നി​ടെ കാ​ഞ്ഞ​ങ്ങാ​ട്ട് വീ​ണ്ടും ക​വ​ര്‍​ച്ച ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി ഡി​വൈ​എ​സ്പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന് നേ​ര​ത്തെ ര​ഹ​സ്യ​സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കാ​ന്‍ ഡി​വൈ​എ​സ്പി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.
പോ​ക്സോ കോ​ട​തി ജ​ഡ്ജി സു​രേ​ഷ് നാ​ട്ടി​ലേ​ക്ക് പോ​യ​തി​നാ​ല്‍ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. രാ​ത്രി​യോ​ടെ ജ​ഡ്ജി​യു​ടെ വീ​ട്ടി​ല്‍ ആ​ള​ന​ക്ക​മു​ള്ള​താ​യി അ​യ​ല്‍​ക്കാ​ര്‍ ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ന്‍​ത​ന്നെ എ​സ്ഐ വി. ​മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ജ​ഡ്ജി​ന്‍റെ വീ​ട് വ​ള​യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മ​റി​ഞ്ഞ മോ​ഷ്ടാ​ക്ക​ള്‍ ഉ​ദ്യ​മം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തെ ഓ​ട് ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു​ക​ട​ന്നി​രു​ന്ന​ത്. മോ​ഷ്ടാ​ക്ക​ള്‍ ഉ​പേ​ക്ഷി​ച്ച കെ.​എ​ല്‍ 60 എ​ല്‍ 1197 ന​മ്പ​ര്‍ സ്‌​കൂ​ട്ട​റും ക​മ്പി​പ്പാ​ര​യും ഹെ​ല്‍​മ​റ്റും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.