ക​യ്യൂ​ർ മ​യ്യ​ൽ ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ​വും വെ​ള്ളി​യും ക​വ​ർ​ന്നു
Saturday, July 24, 2021 1:16 AM IST
ചീ​മേ​നി: ക​യ്യൂ​ർ മ​യ്യ​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ൽ പൊ​ളി​ച്ച് സ്വ​ർ​ണ​വും വെ​ള്ളി​യും ഭ​ണ്ഡാ​ര​വും ക​വ​ർ​ന്നു. വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യ നാ​ല് ഗ്രാം ​സ്വ​ർ​ണ​വും അ​ഞ്ച് ഗ്രാം ​വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് സ്ഥാ​പി​ച്ച ഭ​ണ്ഡാ​ര​വും കൊ​ണ്ടു​പോ​യി. ഇ​ന്ന​ലെ രാ​വി​ലെ പൂ​ജാ​രി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം വി​വ​രം അ​റി​യു​ന്ന​ത്. ക്ഷേ​ത്രം സെ​ക്ര​ട്ട​റി എ.​വി. ഗം​ഗാ​ധ​ര​ന്‍റെ പ​രാ​തി​യി​ൽ ചീ​മേ​നി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മി​ഷ​ന്‍ 100 പ്ല​സ്
പ​രി​പാ​ടി ആരംഭിച്ചു

ഒ​ട​യ​ഞ്ചാ​ല്‍: കോ​ടോം ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഒ​ന്നാം ഡോ​സ് ല​ഭി​ച്ച് 100 ദി​വ​സ​ത്തി​നു മു​ക​ളി​ല്‍ ര​ണ്ടാം ഡോ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന ഒ​രാ​ള്‍​പ്പോ​ലും ബാ​ക്കി​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തും എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ന്ന മി​ഷ​ന്‍ 100 പ്ല​സ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ജ​യ​ശ്രീ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ. ജി​ഷ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.