കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ പ്ര​തി​വാ​രം പ​തി​നാ​യി​ര​മാ​ക്കും: പി.​ബി. നൂ​ഹ്
Tuesday, July 27, 2021 1:53 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം പ്ര​തി​വാ​രം പ​തി​നാ​യി​ര​മാ​യി ഉ​യ​ര്‍​ത്തു​മെ​ന്നും പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യോ​ടെ 42-ല്‍ ​നി​ന്ന് 72 ആ​യി ഉ​യ​ര്‍​ത്തു​മെ​ന്നും സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് നി​ക​ത്തു​ന്ന​തി​നാ​യി 66 ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍​മാ​രെ​യും 38 ഡാ​റ്റ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ​യും ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കും.
കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ത​ല​പ്പാ​ടി ചെ​ക്ക് പോ​സ്റ്റി​ലും തീ​ര​ദേ​ശ​മേ​ഖ​ല​യി​ല്‍ ഒ​മ്പ​തോ​ളം ഇ​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ യ​ഥാ​സ​മ​യം ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ന്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ ശ​രാ​ശ​രി 5,000 പ​രി​ശോ​ധ​ന​ക​ളാ​ണ് ആ​ഴ്ച​യി​ല്‍ ന​ട​ക്കു​ന്ന​ത്. അ​ത് ഏ​ഴാ​യി​ര​മാ​യി ഉ​യ​ര്‍​ത്താ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ള്‍ പ​തി​നാ​യി​ര​മാ​യി ഉ​യ​ര്‍​ത്തു​ന്ന​ത്.
ജി​ല്ലാ​ത​ല​ത്തി​ല്‍ 10 ഫോ​ണ്‍ ന​മ്പ​റു​ക​ളു​ള്ള കോ​വി​ഡ് കോ​ള്‍ സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​മെ​ന്നും സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​വി​ടെ കു​റ​ഞ്ഞ​ത് 30 ജീ​വ​ന​ക്കാ​രു​ണ്ടാ​കും. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ് ഡെ​സ്‌​കു​മാ​യി സ​ഹ​ക​രി​ച്ചാ​കും കോ​ള്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും രോ​ഗി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രും ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ക്കു​ന്നി​ല്ലെ​ന്നും സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ സ്ഥി​ര​മാ​യി ഫീ​ല്‍​ഡി​ല്‍ പോ​വു​ന്നു​ണ്ടെ​ന്നും കോ​ള്‍ സെ​ന്‍റ​ര്‍ മു​ഖേ​ന ജി​ല്ലാ​ത​ല​ത്തി​ല്‍ നി​രീ​ക്ഷി​ച്ച് ഉ​റ​പ്പാ​ക്കും. സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ റി​പ്പോ​ര്‍​ട്ടു​ക​ളും നി​രീ​ക്ഷി​ക്കും. ഓ​രോ പ​ഞ്ചാ​യ​ത്തി​നും ന​ല്‍​കി​യ പ​രി​ശോ​ധ​നാ ല​ക്ഷ്യം നേ​ടു​ന്നു​ണ്ടെ​ന്ന കാ​ര്യ​വും ഉ​റ​പ്പാ​ക്കും.
സി, ​ഡി കാ​റ്റ​ഗ​റി​ക​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​യി മാ​സ് ആ​ക്ഷ​ന്‍ ആ​സൂ​ത്ര​ണം ചെ​യ്യും. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​നും പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
ബ്ലോ​ക്ക് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ്, അ​വ​രു​ടെ സൂ​പ്പ​ര്‍​വൈ​സ​റി ഓ​ഫീ​സ​ര്‍, പോ​ലീ​സ് ടീം, ​പ​രി​ശോ​ധ​നാ വാ​ഹ​നം ഉ​ള്‍​പ്പെ​ടെ ഏ​ഴ് വാ​ഹ​ന​ങ്ങ​ള​ട​ങ്ങി​യ സം​ഘം പ​ഞ്ചാ​യ​ത്തു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കും.
ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം വ​ലി​യ തോ​തി​ല്‍ പോ​സി​റ്റീ​വാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​രാ​റു​കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന​ക്ക​യ​ച്ച് നെ​ഗ​റ്റീ​വാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മു​ന്‍​നി​ര പ്ര​വ​ര്‍​ത്ത​ക​രെ കൂ​ടു​ത​ലാ​യി പ​രി​ശോ​ധി​ക്കും.
വെ​ള്ള​രി​ക്കു​ണ്ട്, ചി​റ്റാ​രി​ക്കാ​ല്‍, രാ​ജ​പു​രം, ആ​ദൂ​ര്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ കോ​ള​നി​ക​ളി​ല്‍ താ​മ​സ സൗ​ക​ര്യം കു​റ​വാ​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ പോ​സി​റ്റീ​വാ​യാ​ല്‍ അ​വ​രെ ഡോ​മി​സി​ലി​യ​റി സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ലെ 777 വാ​ര്‍​ഡു​ക​ളി​ലും ആ​ര്‍​ആ​ര്‍​ടി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും.
ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം വ​ള​രെ കു​റ​വാ​ണെ​ന്ന് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​ക​ള്‍ ഉ​ദ്ദേ​ശി​ച്ച​തു​പോ​ലെ ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ടി​പി​ആ​ര്‍ കൂ​ടു​ക​യാ​ണ് ഉ​ണ്ടാ​വു​ക. അ​തി​നാ​ല്‍ പ​രി​ശോ​ധ​ന​ക​ളു​മാ​യി പ​ര​മാ​വ​ധി സ​ഹ​ക​രി​ച്ച് ടി​പി​ആ​ര്‍ പ​ര​മാ​വ​ധി കു​റ​യ്ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.