വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Wednesday, July 28, 2021 1:07 AM IST
മ​ഞ്ചേ​ശ്വ​രം: ആ​ദ്യ​ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ത​ര്‍​ക്കം വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ചു. മം​ഗ​ല്‍​പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​മു​ള്‍​പ്പെ​ടെ മു​പ്പ​തോ​ളം പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു.
ഇ​ച്ചി​ലം​കോ​ട് സ്വ​ദേ​ശി അ​ഭി​ലാ​ഷ് (31), ബ​ന്തി​യോ​ട് സ്വ​ദേ​ശി അ​നി​ല്‍ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗം ബാ​ബു​വും മ​ക​ന്‍ മ​ക​ന്‍ ഗി​രീ​ഷും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പാ​ണ് തി​ങ്ക​ളാ​ഴ്ച താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്നി​രു​ന്ന​ത്. വാ​ക്‌​സി​നെ​ടു​ക്കാ​നാ​യി രാ​വി​ലെ ത​ന്നെ ഒ​ട്ടേ​റെ​പേ​ര്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ആ​ര്‍​ടി​പി​സി​ആ​ര്‍ അ​ല്ലെ​ങ്കി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​വൂ എ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​തി​നെ ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളാ​യി കാ​ത്തു​നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കാ​തെ പ​രി​ശോ​ധ​ന കൂ​ടി ന​ട​ത്താ​നു​ള്ള പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​ന്നും ഒ​രു​ക്കി​യി​രു​ന്ന​തു​മി​ല്ല. അ​ധി​കൃ​ത​ര്‍ വ​ഴ​ങ്ങാ​താ​യ​തോ​ടെ വാ​ക്കേ​റ്റം കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.
വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ത്തി​ലെ ലാ​പ്‌​ടോ​പ് ത​ല്ലി​ത്ത​ക​ര്‍​ക്കു​ക​യും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ മൊ​ബൈ​ല്‍ കേ​ടു​വ​രു​ത്തു​ക​യും ജെ​എ​ച്ച്‌​ഐ​യെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.