ആ​രോ​ഗ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ളു​മാ​യി മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി
Saturday, July 31, 2021 2:56 AM IST
ഒ​ട​യം​ചാ​ൽ: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കോ​ടോം-​ബേ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ട​യം​ചാ​ലി​ൽ 15 കു​ടും​ബ​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ൾ​സ് ഓ​ക്സീ​മീ​റ്റ​ർ, ബാ​റ്റ​റി, തെ​ർ​മോ​മീ​റ്റ​ർ, സാ​നി​റ്റൈ​സ​ർ, സ്റ്റീ​മ​ർ, ഹാ​ൻ​ഡ്‌‌ വാ​ഷ്, മാ​സ്ക്, ലീ​ഫ്ലെ​റ്റ് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണു കി​റ്റ്. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​നോ​ജ് ചാ​ക്കോ മെ​ഡി​ക്ക​ൽ കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ബി​ബി​ൻ തോ​മ​സ് ക​ണ്ടോ​ത്ത്, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ ജി​നി ബി​നോ​യ്, ആ​ൻ​സി ജോ​സ​ഫ്, ഒ​ട​യം​ചാ​ൽ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ബി​ജി പ​ല്ലൂ​നി​യി​ൽ, മാ​സ്‌ അ​സി​. സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ൻ കു​ട്ട​ക​ല്ലു​ങ്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.