വെ​ബി​നാ​ര്‍: പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു
Thursday, August 5, 2021 12:44 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​ര്‍ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി 'ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ള്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ കാ​ന​ഡ​യി​ലെ പോ​പ്പെ​യ്‌​സ് ലൂ​സി​യാ​ന​യി​ലെ മാ​നേ​ജ്‌​മെ​ന്റ് പ​രി​ശീ​ല​ക​നാ​യ ഡോ. ​ബാ​ബ് സാ​വി​യോ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ആ​ഗോ​ള വ്യ​വ​സാ​യ മേ​ഖ​ല​യും വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​വും പ​ഠ​ന​വി​ധേ​യ​മാ​ക്കു​മ്പോ​ള്‍ വ്യ​വ​സാ​യ​മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ ന​ല്‍​കു​ന്ന​താ​യി ക​ണ്ടെ​ത്താ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 'ജി​ജ്ഞാ​സ, ക​ണ്ടു​പി​ടു​ത്തം, ശാ​സ്ത്ര​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ നി​ല​വാ​രം ' എ​ന്ന വി​ഷ​യ​ത്തി​ല്‍ ശാ​സ്ത്ര​ജ്ഞ​നും പ​ഞ്ചാ​ബ് സ​ര്‍​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​ഫെ​ലി​ക്‌​സ് ബാ​സ്റ്റ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നാ​യി 500 ല​ധി​കം ഗ​വേ​ഷ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു. കോ​ള​ജി​ലെ മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ര​ള ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കൊ​മേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി നി​ഖി​ല്‍ മോ​ഹ​ന്‍, ഡോ. ​എ​ന്‍.​വി വി​നോ​ദ്, നി​ധി​ന്‍ മാ​ത്യു, ഡോ ​സി​നോ​ഷ് സ്‌​ക​റി​യാ​ച്ച​ന്‍, റി​നു രാ​ജു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.