സീ​ഫു​ഡ് റസ്റ്ററൻഡ് ആ​രം​ഭി​ച്ചു
Saturday, September 11, 2021 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഫി​ഷ​റീ​സ് വ​കു​പ്പ് സൊ​സൈ​റ്റി ഫോ​ർ അ​സി​സ്റ്റ​ന്‍റ് ടൂ ​ഫി​ഷ​ർ​മെ​ൻ (സാ​ഫ് )മു​ഖേ​ന ഒ​ഴി​ഞ്ഞ​വ​ള​പ്പി​ൽ തീ​ര​മൈ​ത്രി പ​ദ്ധ​തി പ്ര​കാ​രം അ​ടു​ക്ക​ള സീ​ഫു​ഡ് റസ്റ്ററൻഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
മ​ൽ​സ്യത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലെ ശോ​ഭി​നി,സാ​വി​ത്രി,ബേ​ബി,സോ​ണി​യ എ​ന്നി​വ​രാ​ണ് സം​രം​ഭം ആ​രം​ഭി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി.​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​അ​നീ​ശ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ലി ആ​റ​ങ്ങാ​ടി, ഐ​ആ​ർ​ടി​സി റീ​ജി​യ​ണ​ൽ കോ​-ഓർ​ഡി​നേ​റ്റ​ർ ചെ​യ​ർ​മാ​ൻ ജ​യ​പ്ര​കാ​ശ്, സാ​ഫ് മി​ഷ​ൻ കോ​-ഓർ​ഡി​നേ​റ്റ​ർ നീ​ന നാ​രാ​യ​ണ​ൻ, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ശ്രീ​ല​ത,നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​വി.​സു​രേ​ന്ദ്ര​ൻ, മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ലി​ബി​ൻ വി​നോ​ദ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.