ഗാ​ന്ധി സ്മൃ​തിയാ​ത്ര സം​ഘാ​ട​കസ​മി​തി
Monday, September 13, 2021 1:26 AM IST
പ​യ്യ​ന്നൂ​ര്‍: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ച് ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന 'ബാ​പ്പു​ജി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ളി​ലൂ​ടെ' ഗാ​ന്ധി സ്മൃ​തി യാ​ത്ര​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഗാ​ന്ധി ദ​ര്‍​ശ​ന്‍ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സി. ക​ബീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ന്‍​മ​ന്ത്രി​യു​മാ​യ വി.​സി.​ക​ബീ​റാ​ണ് യാ​ത്ര ന​യി​ക്കു​ന്ന​ത്. ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി​ജി ക​ട​ന്നു​പോ​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ഗാ​ന്ധി​ജി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ പി​ന്തു​ട​രു​ന്ന യാ​ത്ര തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.
യോ​ഗ​ത്തി​ൽ ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഭാ​സ്‌​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം എം. ​നാ​രാ​യ​ണ​ന്‍​കു​ട്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി. നാ​രാ​യ​ണ​ന്‍,
പി. ​ല​ളി​ത, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​സി. നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് (ചെ​യ​ര്‍​മാ​ന്‍), കെ. ​ഭാ​സ്‌​ക​ര​ന്‍ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ര്‍) എ​ന്നി​വ​രാ​ണ് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍.