പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ ലാ​ഭ​ത്തി​ലാ​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി പി. ​രാ​ജീ​വ്
Tuesday, September 14, 2021 12:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും അ​തി​ലൂ​ടെ മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​നം സാ​ധ്യ​മാ​ക്കി ലാ​ഭ​മു​ണ്ടാ​ക്കി പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്ന് വ്യ​വ​സാ​യ-​ക​യ​ർ വ​കു​പ്പ് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ഞ്ഞ​ങ്ങാ​ട് പു​തു​ക്കൈ​യി​ൽ നി​ർ​മി​ച്ച ഹൈ​ടെ​ക് ക​യ​ർ ഡീ​ഫൈ​ബ​റിം​ഗ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സം​സ്ഥാ​ന​ത്ത് ല​ഭ്യ​മാ​യ ച​കി​രി​യു​ടെ 18 ശ​ത​മാ​നം മാ​ത്ര​മാ​ണ് നി​ല​വി​ൽ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ​നി​ന്ന് 35 ശ​മാ​നം മാ​ത്ര​മേ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​മാ​യി മാ​റു​ന്നു​ള്ളു. ഇ​ത് 45 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഹൈ​ടെ​ക് ക​യ​ർ ഡീ​ഫൈ​ബ​റിം​ഗ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ലൂ​ടെ ക​ർ​ഷ​ക​ന് മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​നൊ​ടൊ​പ്പം ച​കി​രി​യു​ടെ വി​ല നി​യ​ന്ത്ര​ണം സാ​ധ്യ​മാ​വു​ക​യും ചെ​യ്യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ കെ.​വി. സു​ജാ​ത, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ര​വി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ, കെ.​വി. സ​ര​സ്വ​തി, വ്യ​വ​സാ​യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി കെ. ​അ​ശോ​ക​ൻ, ക​യ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. സാ​യി​കു​മാ​ർ, കെ​സി​സി​പി മു​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. ഗോ​വി​ന്ദ​ൻ, കേ​ര​ള ക​യ​ർ മെ​ഷി​ന​റി മാ​നു​ഫാ​ക്ച്ച​റിം​ഗ് ക​മ്പ​നി എം​ഡി പി.​വി. ശ​ശീ​ന്ദ്ര​ൻ, ജ​യ​ദീ​പ് പോ​ട്ഡാ​ർ, ഡി​ഐ​സി ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​സ​ജി​ത് കു​മാ​ർ, ക​യ​ർ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ആ​ർ. സു​രേ​ഷ് ബാ​ബു, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ എ. ​മാ​ധ​വ​ൻ, ഇ. ​മോ​ഹ​ന​ൻ, കെ​സി​സി​പി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​ൻ, ഡ​യ​റ​ക്ട​ർ പി.​കെ. ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.