വെ​ള്ളാ​പ്പ് റേ​ഷ​ന്‍​ക​ട മാ​റ്റാ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ച്ചു
Tuesday, September 21, 2021 1:43 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: നാ​ല് പ​തി​റ്റാ​ണ്ടാ​യി വെ​ള്ളാ​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന റേ​ഷ​ന്‍​ക​ട വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​യി​ല​ക്കാ​ട്ടേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ഫ​രീ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ സ​മി​തി നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ന​ട​ത്തി. ഇ​ന്ന​ലെ മു​ത​ലാ​ണ് റേ​ഷ​ന്‍​ക​ട ഏ​ക​പ​ക്ഷീ​യ​മാ​യി ഇ​ട​യി​ല​ക്കാ​ട്ടേ​ക്ക് മാ​റ്റി​യ​ത്.
വെ​ള്ളാ​പ്പി​ല്‍ റേ​ഷ​ന്‍ ക​ട പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​നു മു​ന്നി​ല്‍ രാ​വി​ലെ എ​ട്ടോ​ടെ ത​ന്നെ നൂ​റി​ലേ​റെ കാ​ര്‍​ഡു​ട​മ​ക​ള്‍ സ​മ​ര​ത്തി​ല്‍ പ​ങ്കു​ചേ​രാ​നെ​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും അ​നു​ഭാ​വ​വു​മാ​യി എ​ത്തി. സ​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ സ​മി​തി ചെ​യ​ര്‍​മാ​നും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ.​ജി.​സി. ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തു​ട​ര്‍​ന്ന് എ​ഡി​എം ര​മേ​ന്ദ്ര​ന്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​എ​ന്‍. ബി​ന്ദു എ​ന്നി​വ​ര്‍ സ​മ​ര​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് റേ​ഷ​ന്‍​ക​ട വെ​ള്ളാ​പ്പി​ല്‍ ത​ന്നെ നി​ല​നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.