പ​ന​ത്ത​ടി മീ​ങ്ങോം കോ​ള​നി​യി​ലേ​ക്ക് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്ക​ം
Tuesday, September 28, 2021 12:46 AM IST
പ​ന​ത്ത​ടി: മീ​ങ്ങോം കോ​ള​നി നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി കോ​ള​നി​യി​ലേ​ക്ക് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. പ്രാ​ന്ത​ര്‍​കാ​വി​ലെ അ​ഡ്വ. ശ​ശി​ധ​ര​ന്‍ ന​മ്പ്യാ​ര്‍ പ​ത്താ​യ​പു​ര​യാ​ണ് കോ​ള​നി​യി​ലേ​ക്ക് റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ​ത്. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് 14-ാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട മൊ​ട്ട​യം​കൊ​ച്ചി-​ചീ​റ്റ​ക്കാ​ല്‍-​മീ​ങ്ങോം കോ​ള​നി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ് നേ​തൃ​ത്വം ന​ല്‍​കി. റോ​ഡ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും പ്ര​വൃ​ത്തി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.