അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്ര കാ​മ്പ​യി​നു​മാ​യി കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​എ​സ്എ​സ്
Tuesday, October 12, 2021 1:16 AM IST
പെ​രി​യ: അ​വ​യ​വ​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്ര കാ​മ്പ​യി​നു​മാ​യി കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്-3. അ​വ​യ​വ​ദാ​ന​ത്തി​ന് പ​ര​മാ​വ​ധി​യാ​ളു​ക​ളെ സ​ജ്ജ​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ഇ​തി​നാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. അ​വ​യ​വ​ദാ​ന​ത്തി​ന് ത​യാ​റു​ള്ള​വ​രെ ക​ണ്ടെ​ത്തി സ​ര്‍​ക്കാ​ര്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യി​പ്പി​ക്കും. പി​ന്നീ​ട് ഇ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റും.
കാ​മ്പ​യി​ന്‍ സ്റ്റു​ഡ​ന്‍റ് വെ​ല്‍​ഫെ​യ​ര്‍ ഡീ​ന്‍ പ്ര​ഫ. കെ. ​അ​രു​ണ്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ര​ഞ്ജി​ത്ത് കു​മാ​വ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​സീ​മാ ച​ന്ദ്ര​ന്‍ നേ​തൃ​ത്വം ന​ല്‍​കി. വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ സ​ന​ത്ത് മാ​വി​ല, കെ. ​മ​ധു​രാ​ജ്, സി.​കെ. നാ​ജി​ഹ, കെ. ​കാ​ര്‍​ത്തി​ക, പി.​വി. ജ്യോ​ത്സ്‌​ന, അ​മ​ല എം. ​ദേ​വ്, അ​ഞ്ജ​ലി പ്രി​യ​ദാ​സ്, ശ്രു​തി മോ​ഹ​ന്‍, പി.​വി. സ​യ​ന, വി.​വി. സ​ങ്കീ​ര്‍​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.