മു​ള്ളേ​രി​യ​യി​ല്‍ സ​ഹ​ക​ര​ണ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 17, 2021 12:41 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സം​ഘ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സ​ഹ​ക​ര​ണ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ മു​ള്ളേ​രി​യ​യി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കു​ക​യാ​ണ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി മാ​ത്യു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗോ​പാ​ല​കൃ​ഷ്ണ ഭ​ട്ട്, പി.​വി. മി​നി, എ.​പി. ഉ​ഷ, ശ്രീ​ധ​ര ബെ​ള്ളൂ​ര്‍, ഹ​മീ​ദ് പൊ​സൊ​ളി​ഗെ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ബി. ഷ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.