യു​വ​തി​യും പി​ഞ്ചു​കു​ഞ്ഞും കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ൽ
Monday, October 18, 2021 10:17 PM IST
നീ​ലേ​ശ്വ​രം: അ​മ്മ​യെ​യും കൈ​ക്കു​ഞ്ഞി​നെ​യും കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ടി​ഞ്ഞി​മൂ​ല​യി​ലെ പ​രേ​ത​നാ​യ മ​ടു​പ്പി​ല്‍ കൃ​ഷ്ണ​ന്‍-​മാ​ധ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ര​മ്യ (31) യും ​മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​വ​രെ വീ​ട്ടി​ല്‍​നി​ന്നു കാ​ണാ​താ​യ​താ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലെ കി​ണ​റി​ന്‍റെ അ​ടു​ത്തു​നി​ന്ന് മൊ​ബൈ​ല്‍​ഫോ​ണ്‍ ശ​ബ്ദി​ക്കു​ക​യാ​യി​രു​ന്നു.

കി​ണ​റി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​ക്ക് പ്ര​സ​വാ​ന​ന്ത​രം വി​ഷാ​ദ​രോ​ഗം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. വി​മു​ക്ത​ഭ​ട​നും നീ​ലേ​ശ്വ​രം എ​ഫ്‌​സി​ഐ​യി​ലെ തൊ​ഴി​ലാ​ളി​യു​മാ​യ കൊ​ല്ലം​പാ​റ​യി​ലെ പ്ര​ദീ​ഷി​ന്‍റെ ഭാ​ര്യ​യാ​ണ്. ഇ​വ​ര്‍​ക്ക് ആ​റു വ​യ​സ് പ്രാ​യ​മു​ള്ള മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​മു​ണ്ട്.