ആ​ശ​ങ്ക​യു​ടെ ജ​ല​നി​ര​പ്പ് വീ​ണ്ടു​മു​യ​രു​മ്പോ​ള്‍
Tuesday, October 19, 2021 1:15 AM IST
ശ്രീ​ജി​ത് കൃ​ഷ്ണ​ന്‍
പാ​ലാ​വ​യ​ല്‍: കൂ​ര്‍​ഗ് വ​ന​ത്തി​ല്‍ മ​ഴ പെ​യ്താ​ല്‍ ചെ​റു​പു​ഴ​യും പു​ളി​ങ്ങോ​മും പാ​ലാ​വ​യ​ലും വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​മോ..? കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ മ​ല​വെ​ള്ള​ക്ക​യ​റ്റ​ത്തി​ന്‍റെ കാ​ഴ്ച​ക​ള്‍ ക​ണ്ട് ക​ണ്ണും മ​ന​സും ത​രി​ച്ചു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഇ​വി​ടെ​യൊ​രു അ​ണ​ക്കെ​ട്ട് സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ആ​ലോ​ച​നാ​യോ​ഗം ന​ട​ക്കു​ന്ന​ത്. പ​ള്ളി​യോ പ​ള്ളി​ക്കൂ​ട​മോ പ​ണി​യാ​ന്‍ അ​നു​മ​തി തേ​ടു​മ്പോ​ള്‍ പാ​രി​സ്ഥി​തി​ക ദു​ര്‍​ബ​ല പ്ര​ദേ​ശ​മെ​ന്നു പ​റ​ഞ്ഞ് അ​നു​മ​തി നി​ഷേ​ധി​ച്ചാ​ലും അ​ണ​ക്കെ​ട്ടി​ന്‍റെ കാ​ര്യം വ​രു​മ്പോ​ള്‍ എ​ല്ലാം വ​ള​രെ പെ​ട്ടെ​ന്നാ​ണ്. ഉ​ന്ന​ത​ത​ല ആ​ലോ​ച​നാ​യോ​ഗം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ക​ള​ക്‌​ട​റേ​റ്റി​ല്‍ ച​ര്‍​ച്ച​യും സ്ഥ​ല​പ​രി​ശോ​ധ​ന​യും പ്രാ​ദേ​ശി​ക​ത​ല യോ​ഗ​വു​മെ​ല്ലാം ന​ട​ക്കും.
നി​ര്‍​മി​ക്കാ​ന്‍ പോ​കു​ന്ന​ത് അ​ണ​ക്കെ​ട്ട​ല്ല, ചെ​റു​ത​ട​യ​ണ മാ​ത്ര​മാ​ണെ​ന്നു യോ​ഗ​ങ്ങ​ളി​ല്‍ പ​റ​ഞ്ഞ് മ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തു​ത​ന്നെ​യ​ല്ലേ ഇ​പ്പോ​ള്‍ അ​വി​ടെ ഉ​ള്ള​തെ​ന്ന് നാ​ട്ടു​കാ​ര്‍ തി​രി​ച്ചു​ചോ​ദി​ക്കു​ന്നു. നാ​ല​ര മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ചെ​ക്ക് ഡാം ​ഇ​പ്പോ​ള്‍​ത്ത​ന്നെ പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​നം 50 ല​ക്ഷം ലി​റ്റ​റോ​ളം വെ​ള്ളം പെ​രി​ങ്ങോം സി​ആ​ര്‍​പി​എ​ഫി​ലേ​ക്കും ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ലേ​ക്കു​മൊ​ക്കെ​യാ​യി ഇ​വി​ടെ​നി​ന്ന് എ​ത്തി​ക്കു​ന്നു​മു​ണ്ട്.
വീ​ടു​ക​ള്‍​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കൃ​ഷി​യി​ട​ങ്ങ​ള്‍​ക്കും കാ​ര്യ​മാ​യി ന​ഷ്ടം വ​രാ​ത്ത രീ​തി​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രും ജ​ന​പ്ര​തി​നി​ധി​ക​ളും ന​ല്‍​കു​ന്ന ഉ​റ​പ്പ്. വെ​ള്ളം പ​ര​മാ​വ​ധി പു​ഴ​യി​ല്‍​ത്ത​ന്നെ ഒ​തു​ക്കി​നി​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ അ​ങ്ങ​നെ​യൊ​രു അ​ണ​ക്കെ​ട്ട് വ​ന്നു എ​ന്നു​ത​ന്നെ സ​ങ്ക​ൽ​പ്പി​ക്കു​ക. സാ​ധാ​ര​ണ​ഗ​തി​യി​ല്‍​ത്ത​ന്നെ പു​ഴ നി​റ​ഞ്ഞു​ക​വി​യു​ന്ന മ​ഴ​ക്കാ​ല​ത്ത് എ​ന്തു​ചെ​യ്യും..? മ​ഴ​ക്കാ​ലം തു​ട​ങ്ങു​മ്പോ​ള്‍​ത്ത​ന്നെ അ​ണ​ക്കെ​ട്ടി​ന്‍റെ എ​ല്ലാ ഷ​ട്ട​റു​ക​ളും എ​വി​ടെ​യും തു​റ​ന്നു​വ​യ്ക്കാ​റി​ല്ല​ല്ലോ. കൂ​ര്‍​ഗ് വ​ന​ത്തി​ല്‍ ക​ന​ത്ത മ​ഴ​യോ ഉ​രു​ള്‍​പൊ​ട്ട​ലോ ഉ​ണ്ടാ​യാ​ല്‍ ക​ണ്ണ​ട​ച്ചു തു​റ​ക്കു​ന്ന​തി​നു​മു​മ്പ് പു​ളി​ങ്ങോ​ത്തും പാ​ലാ​വ​യ​ലി​ലും കോ​ലു​വ​ള്ളി​യി​ലും ചെ​റു​പു​ഴ​യി​ലു​മെ​ല്ലാം വെ​ള്ളം ക​യ​റും. മ​ഴ​ക്കാ​ല​ത്ത് മി​ക്ക സ​മ​യ​ങ്ങ​ളി​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​മെ​ന്ന് പ​റ​യു​ന്ന​താ​കും കൂ​ടു​ത​ല്‍ ശ​രി. ഇ​പ്പോ​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും മ​ല്ല​പ്പ​ള്ളി​യി​ലു​മൊ​ക്കെ കാ​ണു​ന്ന കാ​ഴ്ച​ക​ള്‍​ത്ത​ന്നെ ഇ​വി​ടെ​യും ആ​വ​ര്‍​ത്തി​ക്കും.
1958ല്‍ ​കാ​ക്ക​ട​വ് പ​ദ്ധ​തി​ക്കാ​യി രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യും 1978 ല്‍ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ക​യും ചെ​യ്ത കാ​ല​മൊ​ന്നു​മ​ല്ല ഇ​പ്പോ​ഴെ​ന്നും ഓ​ര്‍​ക്കേ​ണ്ട​താ​ണ്. അ​ന്ന് ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ കു​ടി​യേ​റ്റ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ഏ​റെ വ​ള​ര്‍​ന്നു​വി​ക​സി​ച്ച ടൗ​ണു​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളു​മാ​ണ് പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​ത്.
മ​ല​യോ​ര ടൗ​ണു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യാ​ല്‍ സ്വാ​ഭാ​വി​ക​മാ​യും അ​ണ​ക്കെ​ട്ട് തു​റ​ക്ക​ണ​മെ​ന്ന മു​റ​വി​ളി ഉ​യ​രും. പ​ല​വ​ട്ടം ഉ​ന്ന​ത​ത​ല കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്കൊ​ടു​വി​ല്‍ ഡാം ​തു​റ​ന്നാ​ല്‍ അ​തു​വ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി​യ വെ​ള്ളം മു​ഴു​വ​ന്‍ കു​ത്തി​യൊ​ഴു​കി ക​യ്യൂ​രും ചെ​റു​വ​ത്തൂ​രും നീ​ലേ​ശ്വ​ര​വു​മു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​കും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക.
പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക ഘ​ട​ന​യെ മാ​റ്റി​മ​റി​ക്കു​ന്ന വ​ന്‍​കി​ട പ​ദ്ധ​തി​ക​ളെ​ല്ലാം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഒ​രു​വ​ശ​ത്ത് പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​തു​വ​രെ വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത ഒ​രു മേ​ഖ​ല​യി​ല്‍ അ​തു സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ആ​ലോ​ച​ന​യും ന​ട​ക്കു​ന്ന​ത്. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഉ​ള്‍​പ്പെ​ടു​ന്ന മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ മു​ന്‍​കാ​ല​ങ്ങ​ളി​ലേ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ക​ളും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​വും അ​ധി​കൃ​ത​ര്‍ ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം.
(തു​ട​രും)