അ​ന​ധി​കൃ​ത മ​ദ്യ വി​ല്‍​പ​ന നടത്തിയ ആളെ പോ​ലീ​സ് പി​ടി​കൂ​ടി
Wednesday, October 20, 2021 12:41 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന ന​ട​ത്തു​ന്ന ആ​ളി​നെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്തു. ഒ​ള​വ​റ മാ​വി​ല​ങ്ങാ​ട്ടെ പി. ​സു​രേ​ഷി(42)​നെ​യാ​ണ് ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ പോ​ലീ​സു​കാ​ര്‍ മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ണി​ല്‍ വി​ളി​ച്ച് ഉ​ടു​മ്പു​ന്ത​ല​യി​ല്‍​വ​ച്ച് പി​ടി​കൂ​ടി​യ​ത്. ര​ണ്ട​ര ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വും 3,100 രൂ​പ​യും ഇ​യാ​ളു​ടെ കൈ​യി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്തു.
ചെ​റു​വ​ത്തൂ​ര്‍ മ​ട​ക്ക​ര പ​ഴ​യ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് മ​ദ്യ വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ കാ​വു​ഞ്ചി​റ​യി​ലെ ചാ​പ്പ​യി​ല്‍ സി.​എ. ദാ​മോ​ദ​ര​നും (60) ച​ന്തേ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഒ​ന്ന​ര ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വും 12,630 രൂ​പ​യും ഇ​യാ​ളി​ല്‍​നി​ന്നും ക​ണ്ടെ​ടു​ത്തു. ര​ണ്ടു​പേ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.