141 പേ​ര്‍​ക്ക് കോ​വി​ഡ്, 79 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Wednesday, October 20, 2021 12:41 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 141 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 79 പേ​ര്‍​ക്ക് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 1,268 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ 9,230 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 565 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9,795 പേ​രാ​ണ്. പു​തി​യ​താ​യി 283 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 2,564 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 420 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 665 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്റ​റു​ക​ളി​ലു​മാ​യി 148 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 79 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 546 ആ​ണ്. 1,36,951 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 1,34,552 പേ​ര്‍​ക്ക് നെ​ഗ​റ്റീ​വാ​യി.