മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത: എ​ഐ​വൈ​എ​ഫ്
Monday, October 25, 2021 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​രോ​ഗ്യ​രം​ഗ​ത്തെ പി​ന്നോ​ക്കാ​വ​സ്ഥ ജി​ല്ല​യി​ലെ വി​ക​സ​ന പ്ര​ക്രി​യ​യെ പി​ന്നോ​ട്ട് വ​ലി​ക്കു​ക​യാ​ണെ​ന്നും ഉ​ക്കി​ന​ടു​ക്ക​യി​ല്‍ ആ​രം​ഭി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യും ആ​രം​ഭി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളോ​ട് ചെ​യ്യു​ന്ന ക്രൂ​ര​ത​യാ​ണെ​ന്നും എ​ഐ​വൈ​എ​ഫ് ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും കാ​ഞ്ഞ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്ത അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ജി​ല്ലാ​ ആശു​പ​ത്രി​യി​ലെ പ​ണി തീ​ര്‍​ന്ന ബ്ലോ​ക്ക് തു​റ​ന്ന് കൊ​ടു​ക്ക​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. സ​ജി​ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും ബി​ജു ഉ​ണ്ണി​ത്താ​ന്‍ ഭാ​വി പ്ര​വ​ര്‍​ത്ത​ന​രേ​ഖ​യും എ​ന്‍. അ​രു​ണ്‍ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, ബ​ങ്ക​ളം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പി. ​ഭാ​ര്‍​ഗ​വി, വി. ​സു​രേ​ഷ് ബാ​ബു, കെ.​എ​സ്. കു​ര്യാ​ക്കോ​സ്, സി.​പി. ബാ​ബു, സി.​കെ. ബാ​ബു​രാ​ജ്, ധ​നീ​ഷ് ബി​രി​ക്കു​ളം, എം.​സി.​അ​ജി​ത്, വി.​വി. സു​നി​ത, ഹ​രി​ദാ​സ് പെ​രു​മ്പ​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.