പ​രി​ക്കു​ക​ളോ​ടെ ട്രെ​യി​നി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി
Wednesday, October 27, 2021 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​ല​യി​ല്‍ അ​ടി​യേ​റ്റ പാ​ടു​ക​ളോ​ടെ കോ​യ​മ്പ​ത്തൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​യു​ടെ പി​ന്നി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ളോ​ടെ ചു​റ്റും ര​ക്തം ത​ളം​കെ​ട്ടി ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്.
യാ​ത്ര​ക്കാ​ര്‍ ലോ​ക്കോ പൈ​ല​റ്റി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ട്രെ​യി​ന്‍ കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി​യ എ​ത്തി​യ ഉ​ട​ന്‍ 108 ആം​ബു​ല​ന്‍​സി​ല്‍ ജി​ല്ലാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.