സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ച് സ്റ്റോ​ക്കി​ല്ല; ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​ച്ച് സ​പ്ലൈ​കോ
Wednesday, November 24, 2021 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: പൊ​തു​വി​പ​ണി​യി​ല്‍ വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​കു​മ്പോ​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റു​ക​ളും സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും സാ​ധ​ന​ങ്ങ​ള്‍ സ്റ്റോ​ക്കി​ല്ലാ​തെ കൈ​മ​ല​ര്‍​ത്തു​ന്നു.
അ​രി​യും ഉ​ഴു​ന്നും പ​ഞ്ച​സാ​ര​യു​മ​ട​ക്ക​മു​ള്ള സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളെ​ല്ലാം ഒ​രു​മി​ച്ച് കാ​ണാ​ന്‍ കി​ട്ടി​ല്ലെ​ന്ന അ​വ​സ്ഥ​യാ​ണ് എ​ല്ലാ​യി​ട​ത്തും. മ​റ്റെ​ല്ലാ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ല്‍ അ​രി​യു​ണ്ടാ​കി​ല്ല. മി​ക്ക​യി​ട​ങ്ങ​ളി​ലും മ​ല്ലി സ്റ്റോ​ക്ക് തീ​ര്‍​ന്നി​ട്ട് മൂ​ന്നു മാ​സ​വും മു​ള​ക് തീ​ര്‍​ന്നി​ട്ട് ര​ണ്ടു മാ​സ​വു​മാ​യി. മി​ക്ക​യി​ട​ങ്ങ​ളി​ലും ഈ ​മാ​സം ഉ​ഴു​ന്നും കി​ട്ടി​യി​ട്ടി​ല്ല.
സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളെ​ല്ലാം കി​ട്ട​ണ​മെ​ങ്കി​ല്‍ മാ​സ​ത്തി​ല്‍ മൂ​ന്നോ നാ​ലോ ത​വ​ണ മാ​വേ​ലി സ്റ്റോ​റി​ല്‍ പോ​യി വ​രി​നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡി​ന് പ​ത്തു കി​ലോ അ​രി​യാ​ണ് സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തു​ത​ന്നെ അ​ഞ്ചു കി​ലോ വീ​തം ര​ണ്ടു​ത​വ​ണ​യാ​യാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. ഈ ​മാ​സം ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ജി​ല്ല​യി​ല്‍ ഒ​രി​ട​ത്തും അ​രി സ്റ്റോ​ക്കി​ല്ലാ​ത്ത നി​ല​യാ​ണ്.
മ​ട്ട​യ​രി കി​ലോ​യ്ക്ക് 24 രൂ​പ​യും കു​റു​വ​യ്ക്ക് 25 രൂ​പ​യു​മാ​യി​രു​ന്നു മാ​വേ​ലി സ്റ്റോ​റു​ക​ളി​ലെ വി​ല. പൊ​തു​വി​പ​ണി​യി​ല്‍ കി​ലോ​യ്ക്ക് 200 രൂ​പ​യി​ലേ​റെ വി​ല​യു​ള്ള മു​ള​ക് 75 രൂ​പ​യ്ക്കും 42 രൂ​പ വി​ല​യു​ള്ള പ​ഞ്ച​സാ​ര 22 രൂ​പ​യ്ക്കും ല​ഭി​ച്ചി​രു​ന്നു. നേ​ര​ത്തേ അ​ര ലി​റ്റ​ര്‍ വെ​ളി​ച്ചെ​ണ്ണ​യു​ടെ പാ​യ്ക്ക​റ്റ് 45 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി അ​തു കി​ട്ടാ​റി​ല്ല.