വ​നം​വ​കു​പ്പ് ഉ​ന്ന​ത​സം​ഘം റാ​ണി​പു​രം സ​ന്ദ​ര്‍​ശി​ച്ചു
Saturday, November 27, 2021 1:21 AM IST
രാ​ജ​പു​രം: വ​നം വ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല സം​ഘം റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. അ​ഡീ​ഷ​ണ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ന്‍, ഉ​ത്ത​ര​മേ​ഖ​ല ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഡി.​കെ. വി​നോ​ദ് കു​മാ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി. ​ധ​നേ​ഷ് കു​മാ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​യു​ള്‍​പ്പ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ നി​വേ​ദ​നം ന​ല്‍​കി. റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക, പ​ന്തി​ക്കാ​ല്‍ മേ​ഖ​ല​യി​ല്‍ സൗ​രോ​ര്‍​ജ വേ​ലി നി​ര്‍​മി​ക്കു​ക, പ​ന​ത്ത​ടി ഫോ​റ​സ്റ്റ് സെ​ക്ഷ​ന് വാ​ഹ​നം അ​നു​വ​ദി​ക്കു​ക, വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്ക് മു​ഴു​വ​ന്‍ സ​മ​യ സെ​ക്ര​ട്ട​റി​യെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് റാ​ണി​പു​രം വ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​നി​ര്‍​മ​ല​യും നി​വേ​ദ​നം ന​ല്‍​കി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ല​ത അ​ര​വി​ന്ദ​ന്‍, അം​ഗ​ങ്ങ​ളാ​യ പി.​കെ. സൗ​മ്യ​മോ​ള്‍, ബി. ​സ​ജി​നി​മോ​ള്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ബി. ​ശേ​ഷ​പ്പ, പി. ​കൃ​ഷ്ണ​കു​മാ​ര്‍, എ​സ്. മ​ധു​സൂ​ദ​ന​ന്‍, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ര്‍.​കെ. രാ​ഹു​ല്‍, എം.​പി. അ​ഭി​ജി​ത്ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.