കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഇ​ള​വ​നു​വ​ദി​ക്ക​ണം: ബി​ജെ​പി
Tuesday, November 30, 2021 12:41 AM IST
കാ​സ​ർ​ഗോ​ഡ്: ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​നെ നി​യ​ന്ത്രി​ക്കാ​നെ​ന്ന രീ​തി​യി​ല്‍ അ​തി​ർ​ത്തി​യി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്നും രോ​ഗി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ദി​വ​സ യാ​ത്ര​ക്കാ​രാ​യ ജോ​ലി​ക്കാ​ർ​ക്കും ഇ​ള​വ​നു​വ​ദി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ർ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഗു​രു​ത​ര രോ​ഗി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും ഇ​ള​വ് അ​നു​വ​ദി​ക്കേ​ണ്ടി​രി​ക്കു​ന്നു. രോ​ഗി​ക​ള്‍​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ദി​വ​സ​യാ​ത്ര​ക്കാ​രാ​യ ജോ​ലി​ക്കാ​ർ​ക്കും ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.