ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Monday, December 6, 2021 1:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പു​തി​യ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ലൂ​ടെ താ​ഴെ​ത​ട്ടി​ല്‍​നി​ന്നും പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി (സി​യു​സി) രൂ​പീ​ക​ര​ണ​യോ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. പ​ഞ്ചാ​യ​ത്തി​ലെ 17 ബൂ​ത്തു​ക​ളി​ലാ​യി 104 യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളാ​ണ് നി​ല​വി​ല്‍ വ​ന്ന​ത്. വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ സ​മ്പൂ​ര്‍​ണ സി​യു​സി പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ പ​താ​ലി​ല്‍, ഹ​രീ​ഷ് പി. ​നാ​യ​ര്‍, എ​ന്‍.​ഡി. വി​ന്‍​സെ​ന്‍റ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ജോ​സ്, ശ്രീ​ജി​ത്ത് മാ​ട​ക്ക​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷോ​ബി ജോ​സ​ഫ്, സി. ​രേ​ഖ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.