ചൈ​ന​യി​ല്‍ പ​ഠി​ച്ചി​രു​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രാ​യോ​ഗി​ക പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ഉ​ണ്ണി​ത്താ​ന്‍
Thursday, December 9, 2021 1:34 AM IST
കാ​സ​ര്‍​ഗോ​ഡ്: ചൈ​ന​യി​ല്‍ പ​ഠി​ച്ചി​രു​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വി​ടേ​ക്ക് തി​രി​ച്ചു​പോ​കാ​ന്‍ ക​ഴി​യു​ന്ന​തു​വ​രെ​യു​ള്ള കാ​ലം ഇ​വി​ടെ​ത്ത​ന്നെ പ്രാ​യോ​ഗി​ക പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ലോ​ക്‌​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. 2020 ജ​നു​വ​രി​യി​ല്‍ ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പി​ന്നീ​ട് തി​രി​ച്ചുപോ​കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ചൈ​ന യാ​ത്രാനി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​പ്പോ​ള്‍ മാ​റ്റു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ല. വിദ്യാർഥികൾ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ പ​ഠ​നം തു​ട​രു​ക​യും പ​രീ​ക്ഷ​ക​ള്‍ എ​ഴു​തു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പ്ര​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​രം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​ത് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നനി​ല​യി​ല്‍ ഇ​വ​രു​ടെ ഭാ​വി​യെ​ത്ത​ന്നെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്ന പ്ര​തി​സ​ന്ധി​യാ​ണെ​ന്ന് ഉ​ണ്ണി​ത്താ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.
ഈ ​വി​ദ്യാ​ര്‍​ഥി​ക​ളെ ക​ഴി​വ​തും​വേ​ഗം സു​ര​ക്ഷി​ത​രാ​യി കോ​ള​ജു​ക​ളി​ല്‍ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​യ​ത​ന്ത്ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​തു​വ​രെ ഇ​വി​ടു​ത്തെത​ന്നെ സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ക്ലി​നി​ക്ക​ല്‍ റൊ​ട്ടേ​ഷ​ന്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി​യ​ട​ക്ക​മു​ള്ള വ​സ്തു​വ​ക​ക​ള്‍ പ​ണ​യ​പ്പെ​ടു​ത്തി 30 ല​ക്ഷം രൂ​പ വ​രെ ബാ​ങ്കി​ല്‍നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് മാ​താ​പി​താ​ക്ക​ള്‍ മ​ക്ക​ളെ അ​യ​ച്ചി​ട്ടു​ള്ള​ത്.
ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ര്‍​ക്ക് ഇ​ന്ത്യ​യി​ല്‍ പ്രാ​ക്‌ടീ​സി​നു​ള്ള അ​വ​സ​രം​പോ​ലും ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ കു​ടും​ബ​ങ്ങ​ള്‍ ക​ട​ക്കെ​ണി​യി​ലാ​കു​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മെ​ന്ന നി​ല​യി​ല്‍ ച​ട്ടം 377 ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ണ്ണി​ത്താ​ന്‍ പ്ര​ശ്‌​നം ഉ​ന്ന​യി​ച്ച​ത്.