എ​യിം​സ് നി​രാ​ഹാ​ര​സ​മ​രം ഒ​രാ​ഴ്ച പി​ന്നി​ട്ടു
Thursday, January 20, 2022 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള​ത്തി​ല്‍ എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി കാ​സ​ര്‍​ഗോ​ഡി​ന്‍റെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​ത്തി​നു വീ​ണ്ടും പ്ര​പ്പോ​സ​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ സ​മ​രം ഒ​രാ​ഴ്ച പി​ന്നി​ട്ടു. ഇ​ന്ന​ലെ മം​ഗ​ല്‍​പാ​ടി ജ​ന​കീ​യ വേ​ദി ക​മ്മി​റ്റി​യാ​ണ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്. സി​ദ്ദി​ഖ് കൈ​ക്ക​മ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ റ​ഷീ​ദ് മു​ട്ടും​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സു​ബൈ​ര്‍ പ​ടു​പ്പ്, ഉ​സ്മാ​ന്‍ ക​ട​വ​ത്ത്, എം.​ആ​ര്‍. ഷെ​ട്ടി, ക​രി​വെ​ള്ളൂ​ര്‍ വി​ജ​യ​ന്‍, എം. ​അ​ന​ന്ത​ന്‍ ന​മ്പ്യാ​ര്‍, നാ​സ​ര്‍ ചെ​ര്‍​ക്ക​ളം, ശ്രീ​നാ​ഥ് ശ​ശി, ഷു​ക്കൂ​ര്‍ കൊ​ണാ​ജെ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ര്‍ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത് സ്വാ​ഗ​ത​വും താ​ജു​ദീ​ന്‍ ചേ​ര​ങ്കൈ ന​ന്ദി​യും പ​റ​ഞ്ഞു.