വെ​ള്ള​രി​ക്കു​ണ്ട് ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​നെ​തി​രാ​യ പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: ഭരണസമിതി
Friday, January 21, 2022 12:57 AM IST
ഭീ​മ​ന​ടി: സ​ഹ​ക​ര​ണ​നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​നെ​തി​രs ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഭ​ര​ണ​സ​മി​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല​റി​യി​ച്ചു.

മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ൽ ന​ട​ത്തി​യി​ട്ടു​ള്ള നി​യ​മ​ന​ങ്ങ​ൾ എ​ല്ലാം സ​ഹ​ക​ര​ണ നി​യ​മ​ക്ക​നു​സൃ​ത​മാ​യാ​ണ് ന​ട​ത്തി​യ​ത്. ബാ​ങ്കി​ൽ നി​ല​വി​ൽ ഡ്രൈ​വ​ർ-​ഒ​ന്ന്, വാ​ച്ച്മാ​ൻ-​ഒ​ന്ന്, പാ​ർ​ടൈം സ്വീ​പ്പ​ർ​മാ​ർ -ര​ണ്ട്, എ​ന്നി​വ​രു​ടെ ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. ഡ്രൈ​വ​ർ, വാ​ച്ച്മാ​ൻ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള സ്ഥി​ര​നി​യ​മ​നം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. നി​ല​വി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യാ​ണ് ഇ​വ​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. 1-4 -2021 ന് ​എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മി​ച്ച​വ​രു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നു. കോ​വി​ഡ് രൂ​ക്ഷ​മാ​യ​തി​നാ​ൽ വീ​ണ്ടും എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മ​നം ന​ട​ത്തി​യ​വ​രെ​ത​ന്നെ താ​ത്കാ​ലി​ക​മാ​യി തു​ട​രാ​ൻ ഭ​ര​ണ​സ​മി​തി അ​നു​വ​ദി​ച്ചു.

ബാ​ങ്കി​ന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റി​ട്ട് ഒ​രു​വ​ർ​ഷം തി​ക​ഞ്ഞി​ട്ടി​ല്ല. ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ നി​യ​മ​ന​ങ്ങ​ൾ ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല എ​ന്നും രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ര​ണ സ​മി​തി വ്യ​ക്ത​മാ​ക്കി. 112 കോ​ടി രൂ​പ വാ​യ്പ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കൊ​ല്ല​ത്തെ വാ​യ്പ ടാ​ർ​ജ​റ്റ് 45 കോ​ടി രൂ​പ​യാ​ണ്. ഇ​ത് മാ​ർ​ച്ചി​നു​ള്ളി​ൽ വി​ത​ര​ണം​ചെ​യ്യും.

കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ കാ​ർ​ഷി​ക​വാ​യ്പ​യും, സ്വ​ർ​ണ വാ​യ്പ​യും ന​ൽ​കി വ​രു​ന്നു. ദീ​ർ​ഘ​കാ​ല വാ​യ്പ​ക​ൾ ന​ൽ​കു​ന്ന ധ​ന​കാ​ര്യം സ്ഥാ​പ​നം കൂ​ടി​യാ​ണ്. ആ​യി​ര​ക​ണ​ക്കി​ന് സാ​ധാ​ര​ണ ക​ർ​ഷ​ക​രു​ടെ ആ​ശ്ര​യ​മാ​യ സ്ഥാ​പ​ന​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും, ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​നെ​തി​രേ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​മു​ര​ളി, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, വി.​സി. ദേ​വ​സ്യ, പി. ​നാ​രാ​യ​ണ​ൻ, മേ​രി ജോ​സ​ഫ്, ഗീ​ത സു​രേ​ഷ്, സ​വി​ത സു​രേ​ഷ്, സെ​ക്ര​ട്ട​റി ടോം ​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.