എ​സ്ടി​യു തൊ​ഴി​ലാ​ളി​ക​ളെ സി​ഐ​ടി​യു​ക്കാരാ​ക്കി സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന ബോ​ർ​ഡ്
Saturday, January 22, 2022 1:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പ്ര​തി​നി​ധി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന ബോ​ർ​ഡി​ലു​ള്ള​ത് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ എ​ന്ന പേ​രി​ലു​ള്ള​ത് മു​സ്‌​ലിം ലീ​ഗി​ന്‍റെ തൊ‍​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ എ​സ്ടി​യു​വി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ. തൊ​ഴി​ലാ​ളി​ക​ളു​ടെ യ​ഥാ​ർ​ഥ ഫോ​ട്ടോ​യി​ലെ നീ​ല​നി​റ​ത്തി​ലു​ള്ള തോ​ർ​ത്തി​നു പ​ക​രം ഫോ​ട്ടോ​ഷോ​പ്പി​ലൂ​ടെ ചു​വ​പ്പു​നി​റം ന​ൽ​കി​യാ​ണ് ബോ​ർ​ഡി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ലെ എ​സ്ടി​യു പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ. എ​മു​ഹ​മ്മ​ദ്, പി.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി, യൂ​സ​ഫ്, പി. ​ഹ​സൈ​നാ​ർ എ​ന്നി​വ​രാ​ണ് ഫോ​ട്ടോ​യി​ലു​ള്ള​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​ന്പേ തീ​രു​മാ​നി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത ബോ​ർ​ഡു​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ലാ​രൂ​പ​ങ്ങ​ളും മു​ൻ​കാ​ല നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി​രു​ന്നു സ്ഥാ​നം പി​ടി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ മ​റ്റു യൂ​ണി​യ​നു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ സ്വ​ന്തം തൊ​ഴി​ലാ​ളി​ക​ളാ​ക്കി ബോ​ർ​ഡ് വെ​യ്ക്കേ​ണ്ട ഗ​തി​കേ​ടി​ലേ​ക്ക് സി​പി​എം എ​ത്തി​യി​രി​ക്ക​യാ​ണെ​ന്ന് എ​സ്ടി​യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ പ​റ​ഞ്ഞു.