കാസർഗോഡ്: എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നിരാഹാര സമരം ഒന്പത് ദിവസങ്ങൾ പിന്നിട്ടു. ഒന്പതാം ദിന നിരാഹാര സമരം എംബികെ എക്സിക്യൂട്ടീവ് അംഗം ഹക്കീം ബേക്കൽ ഉദ്ഘാടനം നിർവഹിച്ചു. ശ്രീനാഥ് ശശി അധ്യക്ഷതവഹിച്ചു.
താജുദ്ദീൻ പടിഞ്ഞാർ, സത്യഭാമ, റുഖിയ, നസീമ, ആയിഷ, ഉമൈബ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, നാസർ ചെർക്കളം, സലീം ചൗക്കി എന്നിവർ നിരാഹാരമിരുന്നു.
കൃഷ്ണദാസ് അച്ചാംവീട്, ഷാഫി കല്ലുവളപ്പിൽ, ഷെരീഫ് മുഗു, അബ്ദുൽ ഖാദർ മുഗു, സുബൈർ പടുപ്പ്, ഉസ്മാൻ കടവത്ത്, ഹമീദ് ചേരങ്കൈ, ജസി അനിൽ മഞ്ചേശ്വരം, കുഞ്ഞികൃഷ്ണൻ അമ്പലത്തറ, അനന്തൻ പെരുമ്പള, സൂര്യനാരായണഭട്ട്, ബി.അനിൽ കുമാർ, മൊയ്തു തൈക്കടപ്പുറം, ജെസി ജോസഫ്, റഹീം നെല്ലിക്കുന്ന്, പി. പ്രശാന്തി, താജുദ്ദീൻ ചേരങ്കൈ, കെ.പി. ചിദാനന്ദൻ, അബ്ദുൽ റഹ്മാൻ, മുഹമ്മദ് നസീർ, മുഹമ്മദ് ആലമ്പാടി, മുർഷിദ് മുഹമ്മദ്, ഇസ്മായിൽ ഖബ്ർഥാർ, ചിദാനന്ദൻ കാനത്തൂർ, മറിയക്കുഞ്ഞി എന്നിവർ അഭിവാദ്യമർപ്പിച്ചു.