തകർന്ന് തരിപ്പണമായി മ​രു​തോം-​ചു​ള്ളി റോഡ്
Wednesday, May 25, 2022 12:58 AM IST
വെ​ള്ള​രി​ക്കു​ണ്ട്: അ​ബ​ദ്ധ​ത്തി​ൽ​പ്പോ​ലും ഇ​തു​വ​ഴി വ​ന്നു​പോ​ക​രു​ത്. മ​രു​തോം-​ചു​ള്ളി വ​ഴി​യി​ൽ യാ​ത്ര ചെ​യ്ത​വ​രെ​ല്ലാം ഏ​ക​സ്വ​ര​ത്തി​ൽ പ​റ​യു​ന്ന കാ​ര്യ​മാ​ണി​ത്. പൊ​ട്ടി​പൊ​ളി​ഞ്ഞു കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ വ​ഴി വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

കു​ഴി​ക​ളി​ൽ വീ​ണ് മു​ന്നോ​ട്ടു​പോ​കാ​ൻ പ​റ്റാ​ത്ത വ​ണ്ടി​ക​ൾ പ​ല​പ്പോ​ഴും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വി​ടെ നി​ന്നും പു​റ​ത്തു​ക​ട​ക്കു​ന്ന​ത്. റോ​ഡി​നെ​ക്കു​റി​ച്ച് അ​റി​യാ​വു​ന്ന ആ​രും ത​ന്നെ ഇ​തു​വ​ഴി പോ​കാ​റി​ല്ല.

മ​രു​തോം ത​ട്ട് ക​ഴി​ഞ്ഞു​ള്ള ചു​ള്ളി ഇ​റ​ക്ക​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ക്കു​ഴി​യി​ൽ വീ​ഴു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ​യു​ടെ ജി​ല്ലാ അ​തി​ർ​ത്തി​യി​ലെ ചെ​റു​പു​ഴ പാ​ലം മു​ത​ൽ കോ​ളി​ച്ചാ​ൽ​വ​രെ​യു​ള്ള റീ​ച്ചി​ൽ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഈ ​റീ​ച്ചി​ലു​ൾ​പ്പെ​ട്ട വ​ന​മേ​ഖ​ല​യി​ൽ നി​ർ​മാ​ണം വൈ​കു​ന്ന​തി​നാ​ലാ​ണ് ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​തം താ​റു​മാ​റാ​യി കി​ട​ക്കു​ന്ന​ത്. കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 77 കോ​ടി രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കി വ​രു​ന്ന മ​ല​യോ​ര ഹൈ​വേ​യി​ലെ കോ​ളി​ച്ചാ​ൽ-​ചെ​റു​പു​ഴ റീ​ച്ചി​ലെ 30.77 കി​ലോ​മീ​റ്റ​ർ റോ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി. ഈ ​റീ​ച്ചി​ൽ ചു​ള്ളി​ത​ട്ട് കൂ​ടാ​തെ കാ​റ്റാം​ക​വ​ല, മ​രു​തോം പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന​ത്തി​ലൂ​ടെ​യു​ള്ള 3.100 കി​ലോ​മീ​റ്റ​ർ റോ​ഡ് പൂ​ർ​ണ​മാ​യും പൊ​ട്ടി​പൊ​ളി​ഞ്ഞ​നി​ല​യി​ലാ​ണ്.

വ​ന​മേ​ഖ​ല​യി​ലെ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി വ​നം വ​കു​പ്പ് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പു​ത​ന്നെ ഭൂ​മി വി​ട്ടു​ന​ൽ​കു​ക​യും ഈ ​ഭാ​ഗ​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ എ​സ്റ്റി​മേ​റ്റ് പു​തു​ക്കി ന​ൽ​കാ​ൻ വൈ​കി​യ​താ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു ത​ട​സ​മാ​കു​ന്ന​ത്.

വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള കാ​റ്റാം​ക​വ​ല ജം​ഗ്ഷ​ൻ റോ​ഡി​ൽ ക​യ​റ്റം കു​റ​ച്ചു​കൊ​ണ്ടു​ള്ള നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ടാ​റിം​ഗ് ന​ട​ക്കാ​ത്ത ഈ ​റോ​ഡ് ചെ​ങ്കു​ത്താ​യ ക​യ​റ്റി​റ​ക്ക​ങ്ങ​ളു​ള്ള​താ​ണ്. മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം കൂ​ടു​ത​ൽ ദു​രി​ത​മാ​യി മാ​റി. നാ​ട്ടു​കാ​ര
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ടൗ​ണു​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ പാ​ണ​ത്തൂ​രി​ലേ​യ്ക്കും ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്കു​മെ​ല്ലാം എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന റോ​ഡാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി പൊ​ട്ടി​പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന​ത്. ഗൂ​ഗി​ൾ റൂ​ട്ട് മാ​പ്പ് നോ​ക്കി ഇ​തു വ​ഴി വ​രു​ന്ന മ​റ്റു ജി​ല്ല​ക​ളി​ലെ വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​യി.

നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് നി​ത്യേ​ന ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​വി​ടെ പ​ല​യി​ട​ത്തും ടാ​റിം​ഗ് പൊ​ളി​ഞ്ഞു വ​ൻ‍ ഗ​ർ​ത്ത​ങ്ങ​ളും രൂ​പ​പ്പെ​ട്ടു. നി​ർ​മാ​ണം വൈ​കു​ന്ന പ​ക്ഷം വ​ന​മേ​ഖ​ല​യി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ലെ കു​ഴി​യ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി​യെ​ങ്കി​ലു​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.