"കാ​ഞ്ഞ​ങ്ങാ​ട്-​കോ​ളി​ച്ചാ​ൽ സു​ള്ള്യ ബ​സ് വേ​ണം'
Wednesday, June 22, 2022 1:23 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും കോ​ളി​ച്ചാ​ല്‍, ബ​ന്ത​ടു​ക്ക വ​ഴി സു​ള്ള്യ​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.
ഇ​തു​സം​ബ​ന്ധി​ച്ച് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍. വി​ന്‍​സെ​ന്‍റ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. കാ​ര്‍​ത്തി​കേ​യ​ന്‍ എ​ന്നി​വ​ര്‍ ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.
കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും കേ​ര​ള അ​തി​ര്‍​ത്തി​പ്ര​ദേ​ശ​മാ​യ ക​ണ്ണാ​ടി​ത്തോ​ട് വ​രെ​യു​ള്ള 47 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗം മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണെ​ന്നും ഇ​തു​വ​ഴി സ​ര്‍​വീ​സ് ആ​രം​ഭി​ച്ചാ​ല്‍ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്കും സു​ള്ള്യ​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.