സ്വ​ർ​ണ​വും വ​ജ്ര​വും ക​ട​ത്തി​കൊണ്ടു​പോ​യ ഡ​യ​റ​ക്ട​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് നി​ക്ഷേ​പ​ക​ർ
Wednesday, June 22, 2022 1:23 AM IST
കാ​സ​ർ​ഗോ​ഡ്: ഫാ​ഷ​ൻ ഗോ​ൾ​ഡ് ജ്വ​ല്ല​റി ത​ട്ടി​പ്പും വി​വാ​ദ​ങ്ങ​ളും ന​ട​ക്കു​ന്ന​തി​നി​ടെ ജു​വ​ല​റി​യി​ൽ നി​ന്നും കി​ലോ​ക്ക​ണ​ക്കി​ന് സ്വ​ർ​ണ​വും വ​ജ്ര​വും വി​ല​പി​ടി​ച്ച വാ​ച്ചു​ക​ളും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ഡ​യ​റ​ക്ട​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്തു നി​യ​മ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് നി​ക്ഷേ​പ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ത​ട്ടി​പ്പ് കേ​സി​ൽ എ​ട്ടു പേ​ർ​ക്ക് എ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ നാ​ലു​പേ​രെ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.
അ​വി​ടെ​യും സ്വ​ർ​ണം അ​ട​ക്കം എ​ടു​ത്തു​കൊ​ണ്ടു പോ​യ ക​ന്പ​നി ഡ​യ​റ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ​ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ അ​റ​സ്റ്റ് ചെ​യ്യു​ക​യോ ചെ​യ്തി​ട്ടി​ല്ല. കേ​വ​ലം ടി.​കെ.​പൂ​ക്കോ​യ ത​ങ്ങ​ൾ, എം.​സി.​ക​മ​റു​ദ്ദീ​ൻ എ​ന്നി​വ​രി​ൽ കേ​സ് ഒ​തു​ക്കി ത​ട്ടി​പ്പു കേ​സ് ത​ന്നെ തേ​ച്ചു മാ​യ്ച്ചു ക​ള​യാ​നു​ള്ള ശ്ര​മ​മാ​ണോ ന​ട​ക്കു​ന്ന​ത് എ​ന്നും സം​ശ​യ​മു​ണ്ട്. ഫാ​ഷ​ൻ ഗോ​ൾ​ഡ് ജ്വ​ല്ല​റി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ച മു​ഴു​വ​ൻ നി​ക്ഷേ​പ​ക​ർ​ക്കും അ​വ​രു​ടെ പ​ണം തി​രി​കെ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്തി​വ​രു​ന്ന സ​മ​ര​വും നി​യ​മ​പ​ര​മാ​യ ഇ​ട​പെ​ട​ലും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഡ​യ​റ​ക്ട​ർ​മാ​രു​ടെ വീ​ട്ടു​പ​ടി​ക്ക​ലേ​ക്ക് സ​മ​രം മാ​റ്റു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി​ഡി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ബൈ​ർ പ​ടു​പ്പ്, നി​ക്ഷേ​പ​ക​രാ​യ എ​ൻ.​സി. ഇ​ബ്രാ​ഹിം എ​ട​ച്ചാ​ക്കൈ, കെ.​കെ.​സൈ​നു​ദ്ദീ​ൻ തൃ​ക്ക​രി​പ്പൂ​ർ, ഒ.​എം.​അ​സീ​സ് ഹാ​ജി തൃ​ക്ക​രി​പ്പൂ​ർ, മി​സി​രി​യ പ​ട​ന്ന, ന​സീ​മ പ​ട​ന്ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.